ബഹ്റൈനിൽഅബ് വാബ് അധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി

New Update
Ab Waab Teachers' Workshop

മനാമ:  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയും ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയും  സംയുക്തമായി ബഹ്റൈനിലെ  10 സമസ്ത മദ്റസകളിലെ അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കുമായി  സംഘടിപ്പിച്ച ശില്പശാലയും പാരൻസ് മീറ്റും ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

Advertisment

മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു വർക്കിംഗ് പ്രസിഡൻ്റ്  വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.



ബഹ്റൈൻ റെയ്ഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ ക്ലാസുകൾക്ക് നേതൃത്വം നൽകി.


സമസ്തയുടെ പാരമ്പര്യവും പൈതൃകവും ചോർന്നുപോകാതെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട്  വിദ്യാഭ്യാസ വിചക്ഷണരായ പ്രമുഖ പണ്ഡിതൻമാർ തയ്യാർ ചെയ്ത പുസ്തകങ്ങളുടെ ആശയങ്ങൾ അതിൻ്റെ ഗൗരവത്തോടെ തന്നെ ഏറ്റെടുത്ത് വളരുന്ന ബാല്യങ്ങളിലേക്ക് എത്തിക്കാൻ അധ്യാപകർ ജാഗ്രത പുലർത്തണമെന്ന് യൂനുസ് ഫൈസി ഓർമിപ്പിച്ചു.


നവ തലമുറയുടെ അഭിരുചിക്കനുസരിച്ച്ഓൺലൈൻ ടൂളുകൾ, ക്യു - ആർ കോഡ് എന്നിവയോടെ പരിഷ്കരിച്ച പാഠ പുസ്തകങ്ങൾ പ്രാഥമികമായിഒന്നു മുതൽ നാലുവരെ ക്ലാസുകളിലേക്കാണ്തയ്യാർ ചെയ്തിട്ടുള്ളത്ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലും പരിഷ്കാരങ്ങൾ നിലവിൽ വരും പഠന മികവിനായി സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെൻ്റും രക്ഷിതാക്കളും മുൻകയ്യെടുക്കണമെന്നും ട്രൈനർ പ്രത്യേകം ഉണർത്തി.


സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്ക് പരിഷ്കരിച്ച് പുറത്തിറക്കിയ പാഠപുസ്തകങ്ങളെ മദ്രസ ഉസ്താദുമാർക്ക് പരിചയപ്പെടുത്തിയും, മോഡൽ ക്ലാസ് നിർവഹിച്ചുമാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. അബ് വാബ് എന്ന പേരിൽ വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തു നടത്തപ്പെടുന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായിട്ടാണ് എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പ് സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെയും റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചത്.


പുതിയ പാഠപുസ്തകങ്ങളെ പഠിപ്പിക്കുന്ന രീതികളെ രക്ഷിതാക്കൾക്ക് മനസ്സിലാക്കി നൽകിയും നവലോകത്ത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചുമാണ് രക്ഷാകർതൃ സംഗമ നടത്തിയത്.

സമസ്ത ബഹ്റൈൻ,റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ,ബഷീർ ദാരിമി എരുമാട്,മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ,ഹംസ അൻവരി മോളൂർ,ഷഹീം ദാരിമി,റബീഅ് ഫൈസി അമ്പലക്കടവ്,അബ്ദുറസാഖ് ഫൈസി ചെമ്മാട് , അബ്ദുൽ മജീദ് ഫൈസി,അസ്‌ലം ഹുദവി,നിഷാൻ ബാഖവി,എസ്.കെ നൗഷാദ് ,അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു.സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സ്വാഗതവും.ജോയിൻ സെക്രട്ടറി കെ .എം എസ് മൗലവി നന്ദിയും പറഞ്ഞു. ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായ സംഘാടനത്തിന് നേതൃത്വം നൽകി.