ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആര്ട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഫഷൻ മീറ്റ് പ്രൗഢ ഗംഭീരമായി

New Update
c86d89d7-c231-4a93-987e-2651c5c14d97

ബഹ്‌റൈൻ: ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആര്ട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഫഷൻ മീറ്റ് പ്രൗഢ ഗംഭീരമായി പര്യവസാനിച്ചു  മുഖ്യാതിഥിയായ   ഇന്ത്യയിലെ  പ്രഗത്ഭനായ രാജ്യ സഭാ  എംപി ഡോ. ജോൺ ബ്രിട്ടാസ് സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment

ഇന്ത്യലിലെ രാഷ്‌ടീയ സാഹചര്യങ്ങളും അവസരങ്ങളെയും പ്രതിപാദിച്ചു ഫലപ്രദമായ ഒരു സംഭാഷണമായിരുന്നു ഉൻഘാടന പ്രസംഗത്തിൽ ജോണ് ബ്രിട്ടാസ് നടത്തിയത്. 

6e12b579-ae9d-4459-a00a-c8d99de4e189

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ പ്രവാസി മലയാളികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കു വില മതിക്കാനാവാത്തതാണെന്നു ഡോ. ബ്രിട്ടാസ് എടുത്തു പറഞ്ഞു. കേരളത്തിന്റെ ജിഡിപിയിൽ പ്രവാസികൾ നൽകുന്ന സംഭാവനകളും എടുത്തു പറഞ്ഞ എം പി പ്രവാസി മലയാളികളെ കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്തണം എന്നും പറഞ്ഞു. ബഹ്‌റൈൻ    പാർലമെൻറ്റ്അംഗം അഡ്വേ: അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസാ പറങ്ങാം നടത്തി. 

തുടർന്ന്  സംസാരിച്ച റിപ്പോർട്ടർ ടിവിയുടെ ഡോ. അരുൺ കുമാർ ബഹ്‌റൈനിലെ പ്രവാസികളായ മലയാളികളുടെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നതായും നിരവധി മേഖലകളിൽ മലയാളി പ്രൊഫഷണലുകൾക്ക് കേരളത്തെ കൂടുതൽ പുരോഗതിയിലേക്കു നയിക്കുവാനായി സഹായിക്കുവാൻ ആവും എന്ന് പറഞ്ഞു. ടൂബ്ലി മർമാരിസ് ഹാളിൽ തിങ്ങി നിറഞ്ഞ മലയാളി പ്രൊഫഷനുകളുടെ സംഗമ വേദിയായി പിപിഎഫ് മീറ്റ്. മലയാളി പ്രവാസികൾക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ  പ്രൊഫഷണൽ മീറ്റ് തീരുമാണ് എടുത്തു.

പിപിഎഫ് ജനറൽ സെക്രട്ടറി ഹരിപ്രകാശ് സംഘടനയെ പരിചയപ്പെടുത്തി. പ്രസിഡന്റ്  ഇ എ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു  മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ ആശംസാ പ്രസംഗം നടത്തി.  ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വേ: ശ്രീജിത്ത്,  റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ,  ഷേർളി സലിം, ഷീല  മുഹമ്മദ്,   എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു.

Advertisment