/sathyam/media/media_files/2026/02/24/baharin-ujhoj-2026-02-24-15-28-41.jpg)
മനാമ: മാനവിക ഐക്യ സംഗമം സംഘടിപ്പിച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മലപ്പുറം ജില്ലാ നഗറിൽ സംഘടിപ്പിക്കപ്പെട്ട ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമ ആതുര സേവന രംഗത്തെ പ്രമുഖരും അടക്കം 700ൽ പരം അതിഥികളാണ് പങ്കെടുത്തത് വ്യത്യസ്ഥമായി
ബി.എം.ഡി.എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡണ്ട് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു.ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗത ഭാഷണം നടത്തിയ പരിപാടിയിൽ പ്രമുഖ പണ്ഡിതനായ ജമാൽ നദ്‌വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ,ബി എം ഡി എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ് , ഇഫ്താർ സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ കാസിം പാടത്ത കായിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. ബി.എം.ഡി.എഫ് ഭാരവാഹികളായ ഫസൽ ഭായ്, മുനീർ വളാഞ്ചേരി, മുജീബ് റഹ്മാൻ, ബഷീർ വെളിയംകോട് , ജഷീർ ചങ്ങരംകുളം, , സക്കറിയ ചുള്ളിക്കൽ,സാജിദ് കരുളായി, സുബിൻ ദാസ്, റമീസ് തിരൂർ, റസാഖ് പൊന്നാനി, റഷീദ് വെളിയങ്കോട് ,ബാബു എം. കെ ,വനിത വേദി അംഗങ്ങളായ റഷീദ ഷമീർ,മുബീന മൻഷീർ, , ബഷരിയ്യ മുനീർ, ,സമീറ സിദ്ദീഖ്,സുഹറ,ജുമി മുജീബ്, മാരിയത്ത് അമീർഖാൻ, ഷാമിയ സാജിദ്, ഷിംന അദീബ്,ലൈല, അനിത, സാബിറ പൊന്നാനി, മസ്ബൂബ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us