/sathyam/media/media_files/2025/09/07/samastha-baharin-2025-09-07-17-31-16.jpg)
മനാമ: "സ്നേഹ പ്രവാചകരുടെ (സ) ഒന്നര സഹസ്രാബ്ദം" എന്ന പ്രമേയത്തെ ആസ്പദമാക്കി, റബീഉൽ അവ്വൽ 12, 04 സെപ്റ്റംബർ 2025, വ്യാഴാഴ്ച, ഗുദൈബിയ സ്വിസ് ഇന്റർനാഷണൽ ഹോട്ടൽ കോർട്ട് യാർഡിൽ സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅ്‌ലീമുൽ ഖുർആൻ മദ്‌റസയുടെ ആഭിമുഖ്യത്തിൽ “നൂറേ മദീന” മീലാദ് സംഗമം, മൗലിദ് പാരായണം, അന്നദാനം എന്നിവ വൈഭവത്തോടെ നടന്നു.
ആയിരത്തോളം വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്‌റുദ്ദിൻ തങ്ങൾ നസീഹത്തും ദുആയും നടത്തി. മൗലിദ് പാരായണത്തിന് നിഷാൻ ബാഖവി, മദ്‌റസ ജോയിന്റ് സ്വദർ സൈദ് മുഹമ്മദ് വഹബി എന്നിവർ നേതൃത്വം നൽകി.
പരിപാടിയിൽ മീലാദ് കമ്മിറ്റി ചെയർമാൻ ഷൗക്കത്തലി MA ലൈഫ് കെയർ അധ്യക്ഷ്യം വഹിച്ചു. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്, മീലാദ് കമ്മിറ്റി വൈസ് ചെയർമാൻ ഷാനവാസ് ആസ്റ്റർ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മീലാദ് കമ്മിറ്റി ട്രഷറർ ഹാരിസ് പഴയങ്ങാടിയുടെ നേതൃത്വത്തിൽ , വൈസ് ചെയർമാൻ സലിം ജുവനിസ്, ഏരിയ പ്രസിഡണ്ട് മഹമൂദ് മാട്ടൂൽ, മീലാദ് കമ്മിറ്റി കൺവീനർ ജംഷീദ്, വർക്കിംഗ് കൺവീനർ ഇസ്മാഇൽ പറമ്പത് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
സുബൈർ കണ്ണൂർ, ബിനു കുന്നന്താനം, സൽമാൻ, കാസിം കെഎംസിസി, ഗഫൂർ കൈപ്പമംഗലം കെഎംസിസി തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു ആദരവേകി.
ഗുദൈബിയ ഏരിയ സെക്രട്ടറി സനാഫ് റഹ്‌മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഏരിയ പ്രവർത്തകരായ സകരിയ അവീൽ, മുനീർ നിലമ്പൂർ, ശരീഫ് ബെള്ളൂർ, ഫസൽ ബഹ്‌റൈൻ, റാഷിദ് വടകര, മുഹമ്മദ് കോഴിക്കോട്, മുഹമ്മദ് കായണ്ണ, ജലീൽ കണ്ണൂർ, അൻവർ തൃശൂർ, അഫ്സൽ കോട്ടപ്പള്ളി, അബുല്ലൈസ്, സിറാജ് വാകയാട്, മുസ്തഫ MSK, ജബ്ബാർ മണിയൂർ, റിയാസ് കൊല്ലം, ഷറഫു നല്ലളം, ഉസ്മാൻ തെന്നല, സിദ്ദിഖ് ലിലുഫോൺ, മൂസ ചെറ്റയിൽ, ഇസ്മായിൽ ഗുഡിസ്, ഫായിസ് ഫൈസി, ഫവാസ് ആസ്റ്റർ, ബഷീർ, അഷ്‌റഫ് കക്കാട്, അമീർ നന്തി, മുന്നാസ്, വിനാഫ് എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഈ മീലാദ് സംഗമം, ആത്മീയ ഭക്തി നിറച്ച ഒരു ഓർമ്മയായിത്തീർന്നു .