വിവാഹത്തിനായി നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

New Update
muhammad niyas death

തിരൂർ:  ആലത്തിയൂർ പൂക്കൈത സ്വദേശി സ്വദേശി  മുഹമ്മദ് നിയാസ്(30) ആണ് ബഹ്റനിൽ നിര്യാതനായത്. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Advertisment

ബഹ്റൈനിൽ സെയിൽസ് മാനായി ജോലിചെയ്യുകയായിരുന്നു.വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതുമായാണ് വിവരം.

മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്. വെള്ളിയാഴ്ച  വൈകീട്ടാണ് ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ മരണം സംഭവിച്ചത്.  ബഹ്റൈൻ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ് മുഹമ്മദ് നിയാസ്.  മയ്യത്ത് നാട്ടിലേക്ക്  കൊണ്ടുപോവാനുള്ള തയ്യാറെപ്പുകൾ നടക്കുന്നു. 

Advertisment