യുഡിഫിന്റെ മിന്നും വിജയം ബഹ്‌റൈനിൽ ആഘോഷിച്ചു

New Update
baharin udf win

മനാമ: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഫ് മുന്നണി നേടിയ ഐതിഹാസികമായ വിജയം IYC ഇന്റർ നാഷണൽ ബഹ്‌റൈൻ മനാമയിൽ മധുരം വിതരണം ചെയ്തു കൊണ്ട് ആഘോഷിച്ചു,

Advertisment

 യുഡിഫ് മുന്നണി നേടിയത് ആധികാരികമായ വിജയമാണെന്നും ഇടത് ദുർഭരണത്തിനെ തിരെയുള്ള സാധാരണക്കാരായ ജനങ്ങളുടെ വിധിയെ ഴുത്താണ് ഇത് എന്നും വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് അധികാരത്തിൽ വരാൻ പോകുന്നു എന്നതിൻറെ ശക്തമായ സൂചനയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്നും IYC ബഹ്‌റൈൻ ഭാരവാഹികൾ പറഞ്ഞു.

ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ,വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്,മുഹമ്മദ്‌ റസാഖ്‌,ഷാഹിദ് അരിക്കുഴിയിൽ, സുബിനാസ്, ഷാസ് പോക്കുട്ടി, ഷൈജാസ്, മുസ്തഫ കൊരട്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment