/sathyam/media/media_files/2026/02/24/a2849858-dae1-4e31-87f0-2a007014c7c3-2026-02-24-15-49-57.jpg)
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുണൈറ്റഡ് പാരന്‍റ് പാനലിന്‍റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ ചരിത്രത്തിലെ തന്നെ വന്‍ വിജയമായി തീര്‍ന്ന മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബി,ഭാര്യയും ഇന്ത്യന്‍ സ്കൂള്‍ മുതിര്‍ന്ന ടീച്ചറും കൂടിയായ എലിസബത്ത് ടീച്ചര്‍ക്കും യു.പി.പി അത്യുജ്ജ്വല യാത്രയയപ്പ് നല്‍കി .
യു.പി.പി യുടെ ഭരണകാലത്തെ ഇന്ത്യന്‍ സ്കൂള്‍ വികസനങ്ങളിലെ പല നേട്ടങ്ങളുടേയും ആസൂത്രകരില്‍ ഒരാളായ മാത്യു ബേബിയുടെ പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സാധാരണക്കാരായ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ക്ക് ഇന്നും കരുതലും താങ്ങുമാവുന്ന തീരുമാനങ്ങളായി മാറിയവയാണെന്ന് മനാമ ഔറ ആര്‍ട്സില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച യുപി.പി നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു .
യു.പി.പി ചെയര്‍മാര്‍ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം അദ്ധൃക്ഷത വഹിച്ച ചടങ്ങില്‍ യു.പി.പി രക്ഷാധികാരിയും ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാനുമായ എബ്രഹാം ജോണ്‍ മാത്യു ബേബിക്ക് സ്നേഹോപഹാരം കൈമാറി. ജാവേദ് പാഷ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു ജോര്‍ജ്ജ്,
യുപി.പി ജനറല്‍ കണ്‍വീനര്‍ അനില്‍.യു.കെ, യുപിപി സ്ഥാപക നേതാക്കളിലൊരാളും അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനുമായ എസ്.വി.ബഷീര്‍, മറ്റു നേതാക്കളായ എഫ്.എം. ഫൈസല്‍, ഡോക്ടര്‍ ശ്രീദേവി, അബ്ബാസ് സേഠ്, റിഷാദ്, ഫിലിപ്പ് കറുകച്ചാല്‍, തോമസ്ഫിലിപ്പ്, ജേക്കബ് തേക്കുംതോട്, മണികുട്ടന്‍, ജമാല്‍ കുറ്റിക്കാട്ടില്‍, ജയേഷ് തോന്നിക്കല്‍, സന്തോഷ്, വിജയ് കുമാര്‍, ബിജു മലപ്പുറം, അഞ്ജു സന്തോഷ്, അഞ്ജന വിനീഷ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
യാത്രയപ്പ് ഏറ്റു വാങ്ങിയ മാത്യു ബേബി,ഭാര്യ എലിസബത്ത് എന്നിവര്‍ സ്നേഹോഷമളമായ യാത്രയപ്പിനും ഇന്ത്യന്‍ സ്കൂള്‍ എന്ന മഹാ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സേവനമനുഷ്ടിക്കാന്‍ കഴിഞ്ഞതിനും നന്ദിയും ചാരിതാര്‍ത്ഥ്യവുമുള്ളതായി മറുപടി സംസാരത്തില്‍ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us