മനാമ: മേഖലയിലെ വർധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ, ബഹ്റൈനിലെ അമേരിക്കൻ എംബസി യാത്രക്കാർക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു
ബഹ്റൈനിലുള്ള യുഎസ് എംബസി പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും പെട്ടന്ന് വിമാനത്താവളങ്ങൾ അടയ്ക്കുക , വിമാനങ്ങൾ വൈകുക, റദ്ദാക്കുക , എന്നിവയുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
യാത്ര ചെയ്യുന്ന എല്ലാവരും ഏറ്റവും പുതിയ സുരക്ഷാ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും, യുഎസ് എംബസി അറിയിച്ചു. എംബസിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിപ്പ് വന്നിരിക്കുന്നത്.