സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ക്ഷണിതാവായി വൈഭവ്ദത്ത്

New Update
6fbb4df2-9f44-4b01-9318-f68254368f45

മനാമ: ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഗൾഫ് ചാമ്പ്യാനായ വൈഭവ്ദത്തിന് 
സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം. ഇരുപതോളം രാജ്യങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ പരിശീലകനായാണ് വൈഭവ്ദത്തിനെ സൗദിയിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് മുഖ്യാതിധിയായി ക്ഷണിച്ചത്.

Advertisment

vybhav

ഓൾസ്റ്റയിൽ ഡാൻസ് മത്സരത്തിൽ ലോകരാജ്യങ്ങളിലെ പ്രധാനികളായ അമേരിക്ക,റഷ്യ,ചൈന,ജർമ്മൻ,ആഫ്രിക്ക,തായ്‌ലൻഡ്,ഫിലിപ്പെയിൻ,മൊറൊക്കോ,സൗദി തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം അന്ധാരാഷ്ട്ര മത്സരത്തിൽ വൈഭവ്ദത്ത് പങ്കെടുത്തിട്ടുണ്ട്.നിലവിൽ ഹിപ്പ് ഹോപ്പ് ഓൾസ്റ്റൈൽ ഡാൻസ് ഗൾഫ്ചമ്പ്യനാണ് ഈ ചെറുപ്പക്കാരൻ.

ആറു മാസങ്ങൾക്ക് മുൻപാണ് ബാഗളൂരിൽ ലോകരാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ വൈഭവ്ദത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്.ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സിന്റെ ഡയരക്ടറും ഹിപ്പ് ഹോപ്പ് ഡാൻസ് മാസ്റ്ററുമാണ് വൈഭവ്ദത്ത്.എട്ടു വർഷത്തിലധികമായി ഫിലിപ്പെയിൻ,ആഫ്രിക്ക,അമേരിക്ക,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹിപ് ഹോപ്പ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്തിന് പലരാജ്യങ്ങളിലായി  ഹിപ്പ് ഹോപ്പ് ഡാൻസിൽ നൂറിലധികം വിദ്യാർത്ഥികളുമുണ്ട്.

ബഹ്‌റൈനിൽ എസ് ടി സി ടെലികമ്മ്യുണിക്കേഷന്റെയും മറ്റു വിവിധ ബിസ്സിനസ്സ് സ്ഥാപങ്ങളുടെയും പരസ്യചിത്രങ്ങളിലൂടെയും വൈഭവ് ദത്ത് ഗൾഫ് നാടുകളിൽ സുപരിചിതനാണ്.പ്രശസ്ത സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ്‌ മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ്ദത്ത് ജനിച്ചതും വളർന്നതും ബഹ്‌റൈനിൽ തന്നെയാണ്.ജേഷ്ഠൻ വൈഷ്ണവ് ദത്ത് ഡാൻസറും പരസ്യച്ചിത്രങ്ങളിലൂടെ അറിയപ്പെടുന്നവനുമാണ്

Advertisment