ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം വിദ്യ ജ്യോതി 2025 പുരസ്ക്കാര വിതരണം നടന്നു

New Update
vidhya jothi baharin

മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം 10, 12 ക്ലാസുകളിൽ ബഹ്റൈനിലെയും നാട്ടിലെയും വിവിധ വിദ്യാലയങ്ങളിൽ പഠിച്ചു  ഉന്നത വിജയം നേടിയ  അംഗങ്ങളുടെ മക്കളെ  ആദരിച്ചു. ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഉന്നത വിജയം നേടിയ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് ഉപഹാരവും പ്രശസ്തി പത്രവും ചടങ്ങിൽ നൽകി അനുമോദിക്കുകയുണ്ടായി.

Advertisment

ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി ആമുഖപ്രസംഗം നടത്തി.കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ  മുഹമ്മദലി കെ.ട്ടി  ലോഗോ അനാച്ഛാദനം ചെയ്തു. ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ പ്രസിഡൻറ് സലാം മുമ്പാട്ടുമൂല അധ്യക്ഷനായിരുന്നു.

 

5681e992-a1dd-48d7-83cb-50a0221bcb97

ഫസലുൽ ഹഖ് കോർഡിനേറ്റർ ആയ പരിപാടിയിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബിനു കുന്നന്താനം, മുഹമ്മദ് അലി എൻ. കെ (മലപ്പുറം) , ബദറുദ്ദീൻ പൂവാർ,  ജവാദ് വക്കം, ജേക്കബ്  തേക്കുതോട്, മണിക്കുട്ടൻ , മൊയ്തീൻ ഹാജി കട്ടുംതാഴ, കാത്തു സച്ചിൻ ദേവ് ,റഷീദ് മാഹി,ഹുസ്സൈൻ വയനാട് , മൊയ്തു തിരുവള്ളൂർ, ഷറഫ് അല് കുഞ്ഞു തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.

 ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി , ട്രഷറർ അലി അഷറഫ് , വൈസ് പ്രസിഡൻ്റ്മരായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി കേ, സകരിയ്യ പൊന്നാനി,സെക്രട്ടറി ഷബീർ മുക്കൻ, മറ്റു ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പിൽ,ജഷീർ ചങ്ങരംകുളം, വാഹിദ് ബിയ്യത്തിൽ,റസാഖ് പൊന്നാനി,രഘുനാഥ്,ഇസ്സുദ്ദീൻ പാലത്തിങ്ങൽ, പി. മുജീബ്റഹ്മാൻ പുറത്തൂർ, ബഷീർ തറമ്മൽ,സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂർ, മനു തറയത്ത്, രജീഷ് ആർ പി,ബാബു എം. കേ , മഹ്‌റൂഫ് അലി, റഷീദ്,ബക്കർ , മമ്മുകുട്ടി ജോമോൻ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.