/sathyam/media/media_files/2025/08/31/img_5070-2025-08-31-16-28-13.jpeg)
മനാമ: ഗൾഫ് മലയാളി ഫെഡറേഷനും ട്ടാൽറോപും സംയുക്തമായി നടത്തിയ കേരളം ഒരു സിൽക്കൺവാലി വിഷയത്തെ കുറിച്ചുള്ള വിശദീകരണ സംഗമം സംഘടിപ്പിച്ചു. ബഹ്റൈൻ ഡിപ്ലോമറ്റിക് റാഡിസൺ ബ്ലൂ. ഹോട്ടലിൽ നടന്ന ട്ടാൽറോപ് ഫൗണ്ടർ അംഗവും സി എഫ് ഓയുമായ അനസ് അബ്ദുൽ ഗഫൂർ 2030 വിഷയെത്തെ ക്കുറിച്ച് കൃത്യമായി വിവരിക്കുകയുണ്ടായി നമ്മുടെ തലമുറ ഇനി അമേരിക്കയിലോ പോകേണ്ടകാര്യമില്ല.
ഇനി നമ്മുടെ കേരളത്തിലേക്ക് വരട്ടെ. ഫെയ്സ്ബുക്കും, ഗൂഗിളും, ആമസോണും മറ്റു കമ്പനികൾ ഒക്കെ ഇന്ത്യ മഹാരാജ്യത്തിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്. 140 കോടി ജനങ്ങൾക്കിടക്കുന്ന ഇന്ത്യ മഹാരാജ്യം ഏറ്റവും വലിയ മാർക്കറ്റ് ആണ് ആ തിരിച്ചറിവ് തന്നെയാണ് വൻകിട കമ്പനികൾ ഇന്ത്യൻ മാർക്കറ്റ് കണ്ണു വയ്ക്കുന്നത്. അതിനു മറുപടിയാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ലോകത്തിന് നൽകാൻ തിരുവനന്തപുരം ജില്ലയിൽ കല്ലറ പാങ്ങോട് എന്ന പ്രദേശത്ത് തുടക്കം കുറിച്ച് ട്ടാൽറോപ് എന്ന കമ്പനി.
അനേകം പദ്ധതികൾ ഏതൊക്കെ രീതിയിൽ നടപ്പിലാക്കായന്നും കൃത്യമായി അനസ് അബ്ദുൽ ഗഫൂർ വിവരിക്കുകയുണ്ടായി. കേരളത്തിലുടനീളമുള്ള പഞ്ചായത്തുകളിൽ തുടക്കം കുറിച്ച വില്ലേജ് പാർക്കുകളിൽ കൂടി. സ്കൂൾ. കോളേജുകളിൽ കൂടെ ടാഡെന്റുകളെയും കണ്ടെത്തുകയും കഴിവുള്ള കുട്ടികളെ ഭാവി തലമുറകളെ സൃഷ്ടിച്ച ലോകത്തിന്റെ മുന്നിൽ പുതിയ സ്റ്റാർട്ടപ്പുകളും ട്ടാൽറോപിൽ നിന്ന് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ കേരളത്തിൽ നിന്ന് പുതിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുകയും അത് മറ്റു സംസ്ഥാനങ്ങളിൽ കൂടി ജിസിസി രാജ്യങ്ങളിൽ കൂടി ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ട്ടാൽറോപ് ലക്ഷ്യമിടുന്നത്.
പത്തുവർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വിജയിച്ച. ഒട്ടനവധി കഴിവുള്ള കുട്ടികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ പല സ്റ്റാർട്ടപ്പുകളായി ഇന്ന് ലോക മാർക്കറ്റിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. പ്രവാസി സമൂഹം ട്ടാൽറോപ് പ്രവർത്തനങ്ങളെ സമൂഹത്തിൽ ചെയ്യുന്നതിനെ മനസ്സിലാക്കുന്നതിനു വേണ്ടി നടന്ന വിശദീകരണം. പുതിയ ലോകത്തിനോട് വരും ഭാവിയിലുള്ള വൻ മാറ്റത്തിനെ ക്കുറിച്ച് കൃത്യമായി സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്തു. ആശങ്കകളെ കുറിച്ച് നടന്ന ചർച്ചാ പരിപാടിയിൽ ബഹ്റൈനിലെ പൊതുസമൂഹത്തിലെ സംഘടന നേതാക്കന്മാരും ബിസിനസ് രംഗത്ത് നിന്നുള്ളവരും കുടുംബങ്ങളും പങ്കെടുത്തു സംസാരിച്ചു.
ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി സദസ്സിനെ സ്വാഗതം ചെയ്ത യോഗത്തിൽ ജിസിസി ചെയർമാൻ റാഫി പാങ്ങോട്. ബഹ്‌റൈൻ റിൻ പ്രസിഡന്റ് നജീബ് കടലായി. ജനറൽ സെക്രട്ടറി കാസിം പാടത്തിൽ. തുടങ്ങിയവർ നേതൃത്വം വഹിച്ചു. ട്ടാൽറോപ് പ്രതിനിധികളെ ഗൾഫ് മലയാളി ഫെഡറേഷൻGCC കമ്മറ്റിയുടെ പ്രവർത്തന സർട്ടിഫിക്കറ്റ് നൽകി. പങ്കെടുത്ത എല്ലാ വ്യക്തികൾക്കും. ജാസിം ബീരാൻ നന്ദി അറിയിച്ചു.