ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം, യൂത്ത് അലർട്ടുമായി ഐ വൈ സി സി

New Update
youth alert

മനാമ : ജൂൺ 27 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഐ വൈ സി സി യൂത്ത് ഫെസ്റ്റ് പ്രചാരണ ഭാഗമായി വിവിധ ഏരിയകളിൽ യൂത്ത് അലർട്ട് എന്ന പേരിൽ ഐ വൈ സി സി യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മറ്റി ലഹരി വിരുദ്ധറാലി സംഘടിപ്പിക്കുന്നു,

Advertisment

 സംഘടനയുടെ 9 ഏരിയ കമ്മറ്റികളെ 3 മേഖലകൾ ആക്കി തിരിച്ചു കൊണ്ട് നടത്തുന്ന യൂത്ത് അലർട്ട് വേദികളിൽ കെ പി സി സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ 'തണൽ ' എന്ന ചെറു നാടകവും അരങ്ങേറും, ഐ വൈ സി സി പ്രവർത്തകർ അഭിനയിക്കുന്ന നാടകം 3 മേഖല വേദികളിലും ഒപ്പം ജൂൺ 27 നുള്ള യൂത്ത് ഫെസ്റ്റ് വേദിയിലും അവതരിപ്പിക്കും.


 വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം മുൻനിറുത്തി അത്തരം തിന്മകളിൽ നിന്ന് ഇന്നുള്ളവരെയും, ഇനിയുള്ള തലമുറയെയും മോചിപ്പിക്കുക എന്ന ഉദ്ദേശം വെച്ച് കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോവുകയാണ്. 


അതിന്റെ ആദ്യപടിയായി നാളെ (തിങ്കളാഴ്ച) ഗുദൈബിയ, മുഹറഖ്, ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  രാത്രി 7.30 ന് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ്ൽ വെച്ച് യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമാകും, പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസ്,സെക്രട്ടറി രഞ്ജിത്ത് മാഹി, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മറ്റി കൺവീനർ ഫാസിൽ വട്ടോളി എന്നിവർ അറിയിച്ചു.