സത്യം ഓണ്‍ലൈന്‍ ഗള്‍ഫ് റീജിയന്‍ ബ്യൂറോ ചീഫ് ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീര്‍ വിവാഹിതനായി. നിക്കാഹ് ചടങ്ങുകളിലും വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്തത് ഗല്‍ഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍

ഗള്‍ഫ് മേഖലയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ ഗള്‍ഫ് റീജിയന്‍ ബ്യൂറോ ചീഫും ഐഒസി ജനറല്‍ സെക്രട്ടറിയും വെളിയങ്കോട് സ്വദേശിയുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
marriage 1

തൃശൂര്‍ : ഗള്‍ഫ് മേഖലയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ ഗള്‍ഫ് റീജിയന്‍ ബ്യൂറോ ചീഫും ഐഒസി ജനറല്‍ സെക്രട്ടറിയും വെളിയങ്കോട് സ്വദേശിയുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി.

Advertisment

 

nadir

ചടങ്ങില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഓണംപള്ളി മുഹമ്മത് ഫൈസി വിവാഹ സന്ദേശം നല്കി. വെളിയംങ്കോട് ഖാസി ഹംസ സഖാഫി നിക്കാഹ് കാര്‍മികത്വം വഹിച്ചു.

nadir 2

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ എക്‌സ് എംപി വിശിഷ്ഠാതിഥിയായിരുന്നു.  സി ഹരിദാസ് എക്‌സ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍  എന്നിവര്‍ നവ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

nadir 3

ഡോ. വി പി ഗംഗാധരൻ, കെ. രാധാകൃഷ്ണന്‍ എം.പി, ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍, സത്യം ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ വിന്‍സന്റ് നെല്ലിക്കുന്നേല്‍, വഖഫ് ബോഡ് ചെയർമാൻ അഡ്വ സെക്കീർ, മുന്‍ എം.എല്‍.എമാരായ കേരള പ്രവാസി ചെയര്‍മാന്‍ കെ. വി അബ്ദുല്‍ ഖാദര്‍, പി.ടി. കുഞ്ഞഹമ്മദ് ടി.വി. ചന്ദ്രമോഹന്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് കൈതാരത്ത്‌, മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊറ്റചോല, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ, മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി പി.പി ഹംസ, മഹിളാ കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ ഫാത്തിമ്മ രോഷ്ന, മലപ്പുറം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പൊന്നാനി, പ്രമുഖ നേതാക്കളായ പി.ടി. അജയ് മോഹന്‍, എന്‍.സി.പി സംസ്ഥാന ട്രഷറര്‍ റസാഖ് മൗലവി സെയ്ദ് മുഹമ്മദ് തങ്ങള്‍, മുസ്ലീം ലീഗ് തൃശൂര്‍ ജില്ല പ്രസിഡന്റ്  സി.എച്ച് റഷീദ്, ബിന്ദുകൃഷ്ണ, ടി.ടി.ശിവദാസ്, മുന്‍ ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ പ്രസിഡന്റും സൗദി ദമ്മാം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് പുളിക്കല്‍, ഹൈലൈറ്റ് മാൾ ഗ്രൂപ്പ് ചെയർമാൻ സുലൈമാൻ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ, നെല്ലറ ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ, ഫ്രൻ്റ്ലൈൻ ഗ്രൂപ്പ് സിഇഒ നാസർ, പാരമൊൻ്റ് ഗ്രൂപ്പ് ചെയമാൻ കെ.വി.ശംസുദ്ദീൻ, വി.ടി. സെലിം സിൽവർസ്റ്റോൺ ഗ്രൂപ്പ് ദുബായ്

nadir 5

റിട്ട. പോലീസ് സൂപ്രണ്ട് എം ടി മൊയ്തുട്ടി ഹാജി, ഖത്തര്‍ എം ഇ എസ് സ്‌ക്കൂള്‍ പ്രസിഡന്റ് ബി.എം സിദ്ധീഖ്, തൃശൂര്‍ ചിറ്റിലപ്പള്ളി ഐ. ഇ. എസ്. എജുക്കേഷന്‍ പ്രസിഡന്റ് സെയ്ത് മുഹമ്മദ്, മുന്‍ പ്രവാസി കമ്മീഷന്‍ സുബൈര്‍ കണ്ണൂര്‍, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസ്, വെളിയംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു, കേരള പ്രവാസി ജില്ലാ പ്രസിഡന്റ് അശറഫ് ഹാജി തുടങ്ങി ഗല്‍ഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പങ്ക് ചേര്‍ന്നു.

nadir 6

 പ്രവാസ ഭൂമികയായ ജിസിസി രാജ്യങ്ങളിലെ വ്യവസായ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബഹ്‌റൈനില്‍ നിന്നുള്ള നൂറു കണക്കിന് പ്രവാസി പ്രമുഖര്‍ എന്നിവര്‍ രണ്ടു ദിവസങ്ങളായി നടന്ന നിക്കാഹ് ചടങ്ങുകളിലും സല്‍ക്കാര ചടങ്ങുകളിലും പങ്കാളികളായി അനുഗ്രഹങ്ങള്‍ നേര്‍ന്നു.

ഗൾഫ് രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തകരെ ഏകോപിക്കുന്നവരുടെ സംഘടനയായ ഗൾഫ് മലയാളി ഫെഡറേഷൻ്റെ ജിസിസി പ്രസിഡൻ്റാണ് ബഷീർ അമ്പലായി.

Advertisment