Advertisment

ഉപതിരഞ്ഞെടുപ്പ് വിജയം : ഒഐസിസി നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചു

ഒഐസിസി ഓഫീസില്‍ വെച്ച് നടന്ന ആഘോഷ പരിപാടിയില്‍  നാഷണല്‍ കമ്മറ്റി  സംഘടനാ ചുമതലയുള്ള  ജനറല്‍ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷത വഹിച്ചു

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
oiccc 1234

കുവൈറ്റ് സിറ്റി: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധിയുടെ വമ്പിച്ച വിജയത്തിലും പാലക്കാട് നിയോജക മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്വല വിജയത്തിലും  ചേലക്കര നിയോജകമണ്ഡലത്തില്‍ രമ്യ ഹരിദാസിന്റെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലും ആഹ്ലാദം പങ്കിട്ടുകൊണ്ട് ഒഐസിസി നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചു.

Advertisment


ഒഐസിസി ഓഫീസില്‍ വെച്ച് നടന്ന ആഘോഷ പരിപാടിയില്‍  നാഷണല്‍ കമ്മറ്റി  സംഘടനാ ചുമതലയുള്ള  ജനറല്‍ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ കാട്ടൂര്‍ കളീക്കല്‍ ഉത്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ സെക്രട്ടറിമാരായ സുരേഷ് മാത്തൂര്‍ സ്വാഗതവും നിസ്സാം തിരുവനതപുരം നന്ദിയും പറഞ്ഞു.

ഒഐസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി ജോയ് കരവാളൂര്‍ , ഒഐസിസി നേതാക്കളായ കൃഷ്ണന്‍ കടലുണ്ടി, വിപിന്‍ മങ്ങാട്, അലക്‌സ് മാനന്തവാടി, ഇസ്മയില്‍ പാലക്കാട്,  മാണി പി ചാക്കോ, എബി പത്തനംതിട്ട, ലിപിന്‍ മുഴക്കുന്ന് , സൂരജ് കണ്ണന്‍, ചിന്നു റോയ്, രാമകൃഷ്ണന്‍ കല്ലാര്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഒഐസിസി ജില്ലാ പ്രതിനിധികള്‍, പോഷക സംഘടനാ പ്രതിനിധികള്‍, യൂത്ത് വിങ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

 

Advertisment