ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഈ വർഷത്തെ ക്രിസ്തുമസ് - പുതുവത്സരാഘോഷം ഇന്ന് (ഡിസംബർ 28, ശനിയാഴ്ച) ബോൾട്ടനിലെ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് ഹാളിൽ വച്ച് വൈകിട്ട് 5 മണി മുതൽ സംഘടിപ്പിക്കും.
രാത്രി 10 മണി വരെ നീളുന്ന ദൃശ്യ - സംഗീത ആഘോഷ പരിപാടിയിൽ ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നുകൾ, കരോൾ സംഗീതം, കൊച്ചുകുട്ടികൾ അവതരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേ, സംഗീത വിരുന്ന്, നൃത്ത - നൃത്യങ്ങൾ, വിനോദ മത്സരങ്ങൾ തുടങ്ങിയവ അരങ്ങിലെത്തും.
കൂട്ടായ്മയിലെ അമ്മമാർ അവതരിപ്പിക്കുന്ന 'മമ്മി ഡാൻസ്', മികച്ച കപ്പിൾസിനെ കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന 'കപ്പിൾ ഫൺ ഷോ' എന്നീ പരിപാടികൾ ആഘോഷ രാവിന്റെ മിഴിവ് വർധിപ്പിക്കും. ആക്രിങ്ങ്ട്ടണിലെ എയ്ഞ്ചൽ മൗണ്ട് കെയർ ഹോം ഡാൻസ് ടീം അവതരിപ്പിക്കുന്ന 'പവർ ഡാൻസ് ഷോ' ആണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത. വിഭവസമൃദ്ധമായ ക്രിസ്മസ് സ്പെഷ്യൽ സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
അംഗങ്ങൾക്ക് ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള വ്യക്തിഗത പ്രവേശന ഫീസ് £15 പൗണ്ടും, ഫാമിലി പാസ് ഫീസ് £60 പൗണ്ടും ആയി നിശ്ചയിച്ചിട്ടുണ്ട്. അഞ്ചുവയസിനു താഴെ കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ബി എം എ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബേബി ലൂക്കോസ്, ജനറൽ സെക്രട്ടറി അനിൽ സി നായർ, വൈസ് പ്രസിഡന്റ് സോജി തേവാരിൽ, ജോയിന്റ് സെക്രട്ടറി സൂസൻ ജോസ്, ട്രഷറർ ജെയ്സൺ കുര്യൻ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ജിസി സോണി ആണ് ക്രിസ്തുമസ് - പുതുവത്സര പരിപാടിയുടെ കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ.