Advertisment

`കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു´: കാനഡ രഹസ്യന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

New Update
34343canada

ഒട്ടാവ: കനേഡിയൻ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.

Advertisment

കാനഡയിലെ ഏറ്റവും ഉയർന്ന വിദേശ രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് അടുത്തിടെ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് ഉയർത്തുന്ന ആരോപണം. വ്യാഴാഴ്ച മാധ്യമങ്ങൾക്ക് ലഭിച്ച റിപ്പോർട്ടിൽ ഇന്ത്യയെ 'വിദേശ ഭീഷണി'യായി വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാനഡയുടെ ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ജാഗരൂകരാകണം എന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇക്കാര്യത്തിൽ സർക്കാർ നിസ്സംഗത പാലിച്ചാൽ ഇന്ത്യയുടെ അനധികൃതമായ ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾ രാജ്യത്ത് വരുത്തി വയ്ക്കുമെന്നും കനേഡിയൻ മാധ്യമമായ ഗ്ലോബൽ ന്യൂസിന് ലഭിച്ച അതീവരഹസ്യ ബ്രീഫിംഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതാദ്യമായാണ് കാനഡയിൽ ഇന്ത്യ തിരഞ്ഞെടുപ്പ് ഇടപെടൽ നടത്തുമെന്ന ആരോപണം ഉയരുന്നത്. കനേഡിയൻ രാഷ്ട്രീയത്തിൽ ഇടപെട്ടതിന് ചൈനയ്ക്കും രക്ഷിക്കുമെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. 

2023 ഫെബ്രുവരി 24ന് പുറത്തിറങ്ങിയ വിദേശ ഇടപെടലുകളെ കുറിച്ചുള്ള റിപ്പോർട്ടിലാണ് ചൈനയെ കുറിച്ച് പരാമർശമുള്ളത്. റിപ്പോർട്ടിൽ ചൈനയെ `ഏറ്റവും പ്രധാന ഭീഷണി´ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

Advertisment