ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/GqqS7ztex3LjNpJxzYXb.jpg)
ഒട്ടാവ: കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിൽ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും മരിച്ചതില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. മാർച്ച് 7 ന് ബ്രാംപ്ടണിലാണ് ദാരുണ സംഭവം നടന്നത്. രാജീവ് വാരിക്കൂ (51), ഭാര്യ ശിൽപ കോഥ (47), മകൾ മഹെക് വാരിക്കൂ (16) എന്നിവരാണ് മരിച്ചത്.
Advertisment
തീപിടിത്തം സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കി. 15 വര്‍ഷത്തോളമായി ഇവര്‍ ഇവിടെ താമസിച്ചുവരികയായിരുന്നു. സംഭവം ദുരൂഹമെന്ന് വ്യക്തമാക്കിയ പൊലീസ് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.