Advertisment

കാനഡയിൽ വീടിന് തീപിടിച്ച് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

New Update
canada Untitled31.jpg

ഒട്ടാവ: ഒൻ്റാറിയോയിൽ വീടിന് തീപിടിച്ച് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. രാജീവ് വാരിക്കോ, ഭാര്യ ശിൽപ കോത്ത, മകൾ മാഹേക്ക് വാരിക്കോ എന്നിവരാണ് മരിച്ചത്. മാർച്ച് 7നാണ് ബി​ഗ് സ്കൈ വേയ്ക്കും വാൻ കിർക്ക് ഡ്രവിനും പരിസരത്തുള്ള ഇവരുടെ വീടിന് തീപിടിച്ചത്.

സംഭവസമയത്ത് വീടിനകത്ത് എത്ര പേർ ഉണ്ടായിരുന്നെന്ന് പൊലീസിന് ആദ്യം കണ്ടെത്താനായില്ല. എന്നാൽ പിന്നീടാണ് കുടുംബത്തിലെ മൂന്നു പേരും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്.

എന്നാൽ തീപ്പിടുത്തതിൻ്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു.   തീപ്പിടുത്തതിന് ശേഷം വീടിനുള്ളിൽ ഒന്നും അവശേഷിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Advertisment