കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയും, കേരള എക്സൈസ് വകുപ്പ്, വിമുക്തിയുമായി സഹകരിച്ചു ലഹരി നിർമ്മാർജ്ജന പഠന ശിബിരം നടത്തുന്നു

New Update
khfc canada

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയും,കേരള എക്സൈസ് വകുപ്പ്, വിമുക്തി യുമായി സഹകരിച്ചു ലഹരി നിർമ്മാർജ്ജന പഠന ശിബിരം നടത്തപ്പെടുന്നു. സമീപ കാലയളവിൽ മലയാളി  സമൂഹത്തിൽ പ്രായ ഭേദമന്യേ മദ്യം,മയക്കുമരുന്ന്,രാസ ലഹരി എന്നിവയുടെ ഉപയോഗവും,അക്രമ വാസനയും വർധിച്ചു വരുന്ന സാഹചര്യത്തിൽ കെ എച്ച്  എഫ് സി, വിമുക്തി,എകസൈസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 

Advertisment

ബിജു. പി, (പ്രിവന്റീവ് ആഫീസർ, എക്സൈസ് വകുപ്പ്,ലൈസൺ ആഫീസർ വിമുക്തി മിഷൻ മലപ്പുറം) ആണ് ക്ലാസ് നയിക്കുന്നത്. മാർച്ച് 22 ശനിയാഴ്ച ടൊറൊന്റോ സമയം രാത്രി 08:30 നു (ഇന്ത്യൻ സമയം ഞായറാഴ്ച 6:00 രാവിലെ) നടക്കുന്ന ശിബിരത്തിൽ കാനഡയുടെയും,ഇന്ത്യയിലെയും,മറ്റിതര രാജ്യങ്ങളിലേയും മലയാളികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 


കെ എച്ഛ് എഫ് സി യുടെ വനിതാ വിഭാഗമാണ് ലഹരി നിർമ്മാർജ്ജന പരിപാടിയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള "വിമുക്തി" എന്ന പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്.