തണൽ കാനഡയുടെ മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യ, മെയ് 3 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്‌കാർബൊറോ സെയിന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്യുജ്വലവും വർണാഭവുമായി നടത്തപ്പെട്ടു. പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പോൾ ജോസഫ് സ്വാഗതം ആശംസിച്ചു . ഹോണറബിൾ കൗൺസിൽ കുൽജീത് സിംഗ് അറോറ (കോൺസുലേറ്റ് ജനറൽ ഇന്ത്യ ,ടോറോന്റോ ) പരുപാടിയിൽ പങ്കെടുത്തു ഉൽഘാടനം നിർവഹിച്ചു സംസാരിച്ചു.
ഉൽഘാടനത്തിന്റെ ഭാഗമായി മെഗാ സ്പോൺസർ പ്രശാന്ത് വിജയരാജൻ പിള്ള(റിലേറ്റർ, റീമാസ്സ് റിയൽ എസ്റ്റേറ്റ്), ഗ്രാൻഡ് സ്പോൺസർ സിനോ ജോയ് നടുവിലേക്കൂറ്റ്(സി-നേഷൻ& സി -നോട്ട്), ഗോൾഡ് സ്പോസർമാരായ അലെൻ ജോ മാത്യൂസ് (ഇൻസ്‌ലൈഫ് ഇൻഷുറൻസ് ), സജി മംഗലത്ത്(റോയൽ കേരള ഫുഡ്സ് ) എന്നിവർ നിലവിളക്കിൽ തിരികൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .
ഉൽഘാടനപ്രസംഗത്തിൽ ബഹുമാനപെട്ട കൗൺസിൽ കുൽജീത് സിംഗ് അറോറ തണൽ കാനഡ നടത്തുന്ന ജീവകാരുണ്യ പ്രാവർത്തനങ്ങളുടെ പ്രസക്തി എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്തു .
/sathyam/media/media_files/2025/05/09/JRBClUxcFhkFBuDBR1Pm.jpg)
അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ജോസ് തോമസ് തണൽ എന്താണെന്നും അതിന്റെ ലക്‌ഷ്യം എന്തെന്നും , തണലിന്റെ സേവനങ്ങളും പ്രവർത്തന രീതികളും വിശദീകരിച്ചു .അതോടൊപ്പം കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ ആശംസകളും വായിക്കുകയുണ്ടായി 2024 ൽ തണൽ കാനഡക്കു അറുപത്തി ഒന്നോളം വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ കഴിഞ്ഞത് അഭിമാനമായി .
ഏകദേശം പതിനഞ്ചു ലക്ഷം രൂപയോളം ഇതിനായി തണൽ കാനഡ ചിലവഴിച്ചു.കഴിഞ്ഞ വർഷം തണൽ സന്ധ്യയിലൂടെ മിച്ചം വച്ച പതിനായിരം ഡോളർ മുഴുവനായും ഈ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു .തണൽ കാനഡക്കു നാട്ടിലോ വേറെ രാജ്യങ്ങളിൽ ഉള്ള ഒരു തണൽ സംഘടനയുമായിട്ട് ബന്ധം ഇല്ല എന്ന് ഇതിനോടകം തന്നെ ഓർമപ്പെടുത്തുന്നു .
കാതുകൾക്ക് ഇമ്പം തുളുമ്പുന്ന സംഗീതവും നയനങ്ങളിൽ വിസ്മയം തീർത്ത നൃത്ത ചുവടുകളും , ഫ്യൂഷൻ മ്യൂസിക്കും തണൽ സന്ധ്യയെ അത്യുജ്ജലമാക്കി . ട്രഷറർ റോബിൻസ് കുര്യാക്കോസ് എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.ചടങ്ങുകളുടെ അവസാനം നൽകിയ വിഭവ സമൃദ്ധമായ സദ്യ നാവുകളിൽ രുചിയുടെ അനുഭവമായി .
/sathyam/media/media_files/2025/05/09/UVggtOSHw1upReHdRQ5f.jpg)
നിഷ മേച്ചേരി, ലക്ഷ്മി പ്രീതി, സ്മിത ജോൺ , ജോമി ജോർജ്, ജോസ് തോമസ്, ജോഷി കൂട്ടുമ്മേൽ , പോൾ ജോസഫ് , ജോസഫ് ഒലേടം , ഷെറിൻ സന്തോഷ് , , റെജി പോത്തൻ, ബൈജു മാണി ,ജോമി സെബാസ്റ്റ്യൻ,ജോഷി ജോർജ്, ജോൺസൺ ഇരിമ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്ത്വം നൽകി .
മധുരഗീതം ആർ .ജെ ലാലു , ബിന്ദു എന്നിവർ എംസി ആയിരുന്നു. തണൽ കാനഡയുടെ മീഡിയ പാർട്ണർ അനീഷ് മാറാമറ്റത്തിന്റെ നേതൃത്വത്തിലുള്ള സി-മലയാളം ചാനൽ , കാനഡയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ ആയ സംഗമം, കനേഡിയൻ താളുകൾ, എംസി ന്യൂസ്, ക്യാൻ മലയാളി, ആഹാ റേഡിയോ, മധുരഗീതം റേഡിയോ, ഏഷ്യാനെറ്റ്, കൈരളി എന്നിവരുട സഹകരണം വളരെ പ്രശംസ അർഹിക്കുന്നു. സിൽവർ സ്പോണ്സർമാരായ ജോൺസൺ ഇരിമ്പൻ (ഇ.എക്സ്. പി റീൽറ്റി ബ്രോക്കറേജ് ), ജെ .ഡി .ആർ റിയൽ എസ്റ്റേറ്റ് ടീം ,ഇവൻറ് സ്പോൺസേർസ് , സപ്പോർട്ടേഴ്‌സ് എന്നിവരുടെ സാന്നിത്യം പരിപാടിക്ക് വളരെ മുതൽ കൂട്ടായി .
രോഗത്താൽ ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ് .
/sathyam/media/media_files/2025/05/09/AcPPcTvmNc5000PVfGHh.jpg)
തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ എല്ലാ സന്മനസുകളെയും സ്നേഹത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647)856-9965 / (647)996-3707 / (416)877-2763 / (647) 531-8115/ (647)895-3078 Email: thanalcanada@gmail.com, Website: http://www.thanalcanada.com/