ഇറാൻ സംഘർഷം: സിബിഎസ്ഇ പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്

ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്.

New Update
cbse

ദുബായ്‌: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

Advertisment

പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്.

ഇതുസംബന്ധിച്ച് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും പരീക്ഷാ മാറ്റം സംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ നൽകിയിട്ടുണ്ട്.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മൂന്നാം തീയതിയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്.


ചൊവ്വാഴ്ച നടത്തുന്ന അവലോകനത്തിന് ശേഷം മാർച്ച് അഞ്ച് മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കും. വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

Advertisment