ദുബായ്: യുഎഇയുടെ എത്തിഹാദ്-സാറ്റ് മാർച്ച് 15 കാലിഫോർണിയയിൽ നിന്നും വിക്ഷേപിക്കും.
കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ പറന്നുയരും.
മാർച്ച് 15 രാവിലെ 10:39 നാണ് വിക്ഷേപണം. യു.എ.ഇ വിക്ഷേപിക്കുന്ന ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹമാണിത്.
ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്.
ഏത് കാലാവസ്ഥയിലും, പകലും രാത്രിയും, ഉയർന്ന കൃത്യതയുള്ള ഭൂമി നിരീക്ഷണം ഉപഗ്രഹത്തിലൂടെ സാധ്യമാവും.
എണ്ണ ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യൽ, സമുദ്ര നാവിഗേഷൻ മെച്ചപ്പെടുത്തൽ, സ്മാർട്ട് കൃഷിയെ പിന്തുണയ്ക്കൽ, പരിസ്ഥിതി നിരീക്ഷണം നടത്തൽ തുടങ്ങി വിവിധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന് തടസ്സമില്ലാത്ത ഡാറ്റ ശേഖരണം എസ്എആർ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നു.