Advertisment

പെരുന്നാൾ അവധിക്കാലത്ത് 59 ലക്ഷം യാത്രക്കാർ പൊതുഗതാഗതം സേവനം പ്രയോജനപ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)

ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ദുബായിലെ 2.32 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി

New Update
uae public transport

ദുബായ്: പെരുന്നാൾ(ഈദുൽ ഫിത്ർ) അവധിക്കാലത്ത് ഏകദേശം 59 ലക്ഷം യാത്രക്കാർ പൊതുഗതാഗതം സേവനം പ്രയോജനപ്പെടുത്തിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ദുബായിലെ 2.32 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി. ട്രാം 115,000 യാത്രക്കാരെ കൊണ്ടുപോയി. ബസുകൾ 12 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു. ജലഗതാഗതം 416,000 യാത്രക്കാരാണ് പ്രയോജനപ്പെടുത്തിയത്. ടാക്സികൾ 16 ലക്ഷം യാത്രക്കാരെ കയറ്റിയപ്പോൾ ഷെയർ മൊബിലിറ്റി വാഹനങ്ങൾ 308,000 യാത്രക്കാർക്ക് സേവനം നൽകി.

Advertisment