Advertisment

നേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ്

New Update
rain Untitledn.jpg

ദുബായ് : മഴക്കെടുതികളിൽ നിന്നും മുക്‌തരായി കൊണ്ടിരിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളാണ് ദുബായ്കൊണ്ടുവരുന്നത് വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദ്ദേശം.

മാത്രവുമല്ലനേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ് . റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി. താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ താമസം നഷ്ട്ടമായവർക്ക് താമസസ്ഥലം, വെള്ളക്കെട്ടിനാൽ ബുദ്ധിമുട്ടായവർക്ക് സൗജന്യ ഭക്ഷണം, ക്ലീനിങ്, താമസക്കാർക്ക് അധിക സുരക്ഷ, സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസിനു സഹായിക്കൽ, കെട്ടിട്ടത്തിന് വീണ്ടും ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ, തുടങ്ങിയ നിർദ്ദേശങ്ങളാണ് കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് അധികാരികൾ നൽകിയിരിക്കുന്നത്.

Advertisment