Advertisment

ഇന്ത്യയെ തിരിച്ചു പിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി

New Update
keli ems.jpg

റിയാദ് : രാജ്യത്തുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സൂക്ഷ്‌മതയോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ. ഇന്ത്യയെ തിരിച്ചു പിടിക്കുക എന്ന  പോരാട്ടത്തിൽ പ്രവാസികൾക്കും സുപ്രധാന പങ്ക് വഹിക്കാന്നുണ്ട്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ പ്രവാസികൾ ഒന്നടങ്കം അണിനിരക്കണം. റിയാദിൽ കേളി  സംഘടിപ്പിച്ച ഇഎംഎസ് എകെജി അനുസ്മരണ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് പറഞ്ഞു.  

Advertisment

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.  

 രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ ഇഎംഎസ്, എകെജി ദിനാചരണം നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ, മതേതര വിരുദ്ധ, ജനവിരുദ്ധ നയങ്ങൾ രാജ്യത്തിനാകമാനമുണ്ടാക്കിയ വലിയ ദുരിതങ്ങൾക്കും, ദുരന്തങ്ങൾക്കും നടുവിലാണ് 18 ആം ലോകസഭാ തെരെഞ്ഞെടുപ്പ് കടന്നുവന്നിട്ടുള്ളത്.  സർക്കാർ ഒത്താശയോടെ നടമാടുന്ന വിധ്വംസകതയും, മുതലാളിത്തത്തിന്റെ ഹൃദയ ശൂന്യമായ ചൂഷണവും പത്തിവിരിച്ചാടുന്ന ഘട്ടത്തിൽ അതിനെതിരെ മാനവികതയുടെ പ്രതിരോധമുയർത്താൻ ഈ മഹാന്മാരുടെ സ്‌മരണകൾ നമുക്ക് പ്രചോദനം പകരും.  

സാധാരണക്കാരുടെയും, തൊഴിലാളികളുടെയും, കർഷകരുടേയുമെല്ലാം, ജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര ഭരണം പിഴുതെറിഞ്ഞ് ജനാധിപത്യവും, ബഹുസ്വരതയും, സമത്വവും, തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ അണിചേർന്ന് ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുകയാകണം ഈ തിരഞ്ഞെടുപ്പിൽ ഓരോ രാജ്യസ്നേഹിയുടെയും കടമ. വില കൊടുത്തു വാങ്ങാനാവാത്ത രാജ്യതാല്പര്യങ്ങൾക്കായി ശബ്ദമുയർത്തുന്ന ജനപ്രതിനിധികളാകണം തിരഞ്ഞെടുക്കപ്പെടുന്നവരെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു. 

 രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി കുടുംബവേദി സെക്രട്ടറി  സീബാ കൂവോട്, മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, ചില്ല കോഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.

Advertisment