ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് ഫുട്ബോൾ ജേഴ്‌സി പ്രകാശനം ചെയ്തു

ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് ഫുട്ബോൾ ജേഴ്‌സി പ്രകാശനം ചെയ്തു

New Update
jersy 1.jpg

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് യുണൈറ്റഡ്  എഫ് സി കുവൈത്ത് ഫുട്ബോൾ ടീം 2024 - 2025 വർഷത്തെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു.  ഫഹാഹീൽ സൂക്ക് സബ  ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ), വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) സംഘടനകളുടെ ചെയർമാൻ പി.ജി.ബിനു ഫുട്ബോൾ ജയ്സി ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് ഫുട്ബോൾ ടീം അംഗം ജോസ് പ്രകാശിന് നൽകി പ്രകാശനം ചെയ്തു. 

Advertisment

jersy 2.jpg

ബിഗ് ബോസ് ഫുട്ബോൾ ക്ലബ് കുവൈത്ത് വൈസ് പ്രസിഡന്റ് എം.ഹരിപ്രസാദ്, ഫഹാഹീൽ ബ്രദേഴ്സ് കേന്ദ്ര കമ്മിറ്റി അംഗം കൃഷ്ണരാജ്, ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് മാനേജർ രഞ്ജിത്ത് ടി.എം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.  ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് മാനേജർ രജിത്ത് പി.ആർ സ്വാഗതവും ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് മാനേജർ റോബിൻ ജേക്കബ് നന്ദിയും പറഞ്ഞു

kuwait
Advertisment