അജ്‌വ ജി സി സി ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ലക്ഷ്യം  ആത്മസംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം

   ജി സി സി യിലെ വിവിധ രാജ്യങ്ങളിലെ കമ്മിറ്റികളെ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.

New Update
PHOTO

അജ്‌വ ജി സി സി ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ലക്ഷ്യം  ആത്മസംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം

Advertisment

ജിദ്ദ:   കേരളത്തിൽ  രാഷ്ട്രീയത്തിനതീതമായി  ആത്മസംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം  എന്നീ ലക്ഷ്യങ്ങള്‍ക്കായി   പ്രവര്‍ത്തിച്ചുവരുന്ന ' അജ്‌വ' (അല്‍അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍) ഗള്‍ഫ് ചാപ്റ്ററായ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

  ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനി നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ  സംസ്ഥാന കമ്മിറ്റി സമർപ്പിച്ച ഭാരവാഹി പട്ടിക അദ്ദേഹം നേരിട്ട് അംഗീകാരം നൽകുകയും  പുതിയ ഗൾഫ് കമ്മിറ്റി നിലവിൽ വരികയുമായിരുന്നു.

പുതിയ ഭാരവാഹികള്‍:

രക്ഷാധികാരി : ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്,   പ്രസിഡന്‍റ്: അബ്ദുള്‍ ഹലീം മുസ്ല്യാര്‍ കണ്ണനല്ലൂര്‍,   സീനിയര്‍ വൈസ് പ്രസിഡന്‍റ്:  ഇബ്രാഹിംകുട്ടി ശാസ്താംകോട്ട,  വൈസ് പ്രസിഡന്‍റുമാര്‍:  നസീറുദ്ധീന്‍ ഫൈസി പൂഴനാട്, മുഹമ്മദ് ബഷീർ പാലച്ചിറ, വിജാസ് ഫൈസി ചിതറ, ഇന്‍സാഫ് മൗലവി വാടാനപ്പള്ളി,  സീനിയർ ജനറല്‍ സെക്രട്ടറി: ഹാഫിള് അൻസിൽ മൗലവി കവലയൂർ,  സംഘടനാകാര്യ ജനറല്‍ സെക്രട്ടറി: അനീസ് കൊടുങ്ങല്ലൂര്‍,  ട്രഷറർ: നവാസ് ഐ സി എസ്

.
ജോയിന്റ് സെക്രട്ടറിമാര്‍: വാപ്പു വല്ലപ്പുഴ, അഫ്സല്‍ കൊടുങ്ങല്ലൂര്‍, നൂറുദ്ധീന്‍ പുതുക്കാട്, റഹീം ആരിക്കാടി, ഷഹീര്‍ പൊന്നാനി.

എക്സിക്യൂട്ടീവ് അംഗങ്ങള്‍:


മുഹമ്മദ് മക്ക മന്‍സില്‍ (മക്ക), നൗഷാദ് ഓച്ചിറ (ജിദ്ദ), സെയ്ദ് മുഹമ്മദ് കാശിഫി (ജിദ്ദ), അഫ്സല്‍ ചിറ്റുമൂല (ദമാം), റാഫി ബാഖവി (അല്‍ ഖോബാര്‍), അബ്ദുള്‍ അസീസ് തേവലക്കര (റിയാദ്), നസീര്‍ഖാന്‍ കരുനാഗപ്പള്ളി (റിയാദ്), നിഹാസ് പാനൂര്‍ (റിയാദ്), അഷറഫ് ബാഖവി (റിയാദ്), നിസാം പി.എച്ച്.എം (ബുറൈദ), റൂഷിദ് അമീർ (ഒമാൻ), ഷജീർ ഷാജഹാൻ (ഒമാൻ), അലാവുദ്ദീൻ ആലപ്പുഴ (ഒമാൻ), ഉസ്മാൻ വാടാനപ്പള്ളി (ഒമാൻ), യൂസുഫ് കൊടുങ്ങല്ലൂർ (ഒമാൻ), സെയ്ദ് അബ്ദുള്‍ കരീം തങ്ങൾ (ഒമാൻ), ഹുമയൂണ്‍ വാടാനപ്പള്ളി (കുവൈത്ത്), റഫീഖ് പൊന്നാനി (ബഹറൈന്‍), ഷിഹാബുദ്ധീന്‍ മുസ്ല്യാര്‍ (യു.എ.ഇ), നിസാം പൊന്നാനി (യു.എ.ഇ), ഇല്ല്യാസ് തലശ്ശേരി (യു.എ.ഇ).

പുനഃസംഘടനയോടനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് പണ്ഡിത പ്രതിഭ കെ.പി. അബൂബക്കർ ഹസ്രത്ത് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.

   ജി സി സി യിലെ വിവിധ രാജ്യങ്ങളിലെ കമ്മിറ്റികളെ ഏകോപിപ്പിക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. 

അഡ്ഹോക്ക് കമ്മിറ്റി ജനറല്‍ കൺവീനർ ഹാഫിള് അന്‍സില്‍ മൗലവി കവലയൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി മുജീബുർറഹ്‌മാൻ അസ്‌ലമി ഉദ്ഘാടനം ചെയ്തു.   അബ്ദുള്‍ ഹലീം മൗലവി പ്രാർത്ഥന  നിർവ്വഹിച്ചു.  ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, റഹീം ആരിക്കാടി, നവാസ് ഐ.സി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.  കോര്‍ഡിനേറ്റര്‍ അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു.

Advertisment