Advertisment

ജി എം എഫ് ബാര്‍ബിക്യൂ നൈറ്റ് & ഗസല്‍ നൈറ്റ് ശൈത്യകാല ആഘോഷമാക്കി

ശൈത്യകാല കുടുംബ സംഗമമായ ബാര്‍ബിക്യൂ നൈറ്റ് ഗസല്‍ നൈറ്റ് അസീസിയ ഇസ്രാഹില്‍   വെള്ളിയാഴ്ച അഞ്ചുമണി മുതല്‍ ആഘോഷങ്ങളുടെ രാവായിമാറി. കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. 

author-image
റാഫി പാങ്ങോട്
Updated On
New Update
111

റിയാദ്: ശൈത്യകാല കുടുംബ സംഗമമായ ബാര്‍ബിക്യൂ നൈറ്റ് ഗസല്‍ നൈറ്റ് അസീസിയ ഇസ്രാഹില്‍   വെള്ളിയാഴ്ച അഞ്ചുമണി മുതല്‍ ആഘോഷങ്ങളുടെ രാവായിമാറി. കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. 

Advertisment

ബാര്‍ബിക്യു നൈറ്റ് ഗസല്‍ മഴയായി പെയ്തിറങ്ങിയപ്പോള്‍ നൂറുകണക്കിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലും കുടുംബാംഗങ്ങളുടെ മനോഹര ഗാനങ്ങളും ഡാന്‍സുമെല്ലാം വ്യത്യസ്തമായിരുന്നു.


 22 rty


റിയാദ് സെന്റര്‍ കമ്മറ്റി എല്ലാവര്‍ഷവും നടത്തിവരാറുള്ള ശൈത്യകാല ബാര്‍ബിക്യൂ നൈറ്റും ഗസല്‍ നൈറ്റും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ നേതൃത്വം വഹിച്ചു. 2025 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മീഡിയ പ്രതിനിധിയും ജീവന്‍ ടിവി സൗദി റിപ്പോര്‍ട്ടറുമായ ഷംനാദ് കരുനാഗപ്പള്ളി വിതരണ ഉദ്ഘാടനം നടത്തി. 

സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജിസിസി രാജ്യങ്ങളിലും കേരളത്തിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനെങ്ങളെക്കുറിച്ച് ചെയര്‍മാന്‍ റാഫി പാങ്ങോട് വിശദികരിച്ചു. 2025 റമദാന്‍ ഒന്നു മുതല്‍ നടത്തിവരുന്ന റമദാന്‍ കിറ്റ് വിതരണത്തിനെ കുറിച്ചും ജനകീയ ഇഫ്താറിനെ കുറിച്ചും വ്യക്തമാക്കി.

3334t

സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര സൗദി വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിയമസഹായ പ്രവര്‍ത്തനങ്ങളും വിശദികരിച്ചു.


ജിസിസി മീഡിയ  കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഫോര്‍ക്ക് ചെയര്‍മാന്‍ റഹ്‌മാന്‍ എം കെ ഫുഡ് ജി എം എഫ് സൗദി നാഷണല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കെ പി കണ്ണൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ടോം ചാമക്കാലല്‍, നൗഷാദ് സിറ്റി ഫ്‌ലവര്‍, തങ്കച്ചന്‍ വര്‍ഗീസ്, റഷീദ് ചിലങ്ക, നവാസ് കണ്ണൂര്‍, മുന്ന അയ്യൂബ്, സുഹ്‌റ, സിയാദ്, സജീര്‍ ചിതറ, അഷ്‌റഫ് ചേലാമ്പ്ര, റഷീദ്, നസീര്‍ കുന്നില്‍, കലാഭവന്‍ ഷാരോണ്‍, ഉണ്ണികൃഷ്ണന്‍ കൊല്ലം ആശംസകള്‍ പറഞ്ഞു.


തങ്കച്ചന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗസ നൈറ്റിന് വഹാബ് ചിലങ്കയും വഹാവും സിയാദ്, നൗഫല്‍,അഷറഫ്, ഷിജു കോട്ടങ്ങള്‍, നൗഫല്‍, ഷാജഹാന്‍ പാണ്ട, നിഷാദ്, റഷീദ് ചിലങ്ക, തുടങ്ങിയവര്‍ മനോഹര ഗാനങ്ങള്‍ പാടി.


 രസകരമായ ചോദ്യോത്തര പരിപാടി തങ്കച്ചന്‍ വര്‍ഗീസ് നേതൃത്വം വഹിച്ചു. 


വിജയികള്‍ക്ക് സമ്മാനദാനം ചെയര്‍മാന്റെ നേതൃത്വത്തില്‍ നല്‍കി. 


ബാര്‍ബിക്യു ഗസല്‍ നൈറ്റില്‍ പങ്കെടുത്ത എല്ലാ കുടുംബ അംഗങ്ങള്‍ക്കും ട്രഷറര്‍ ഷാജഹാന്‍ കാഞ്ഞിരപ്പള്ളി നന്ദി അറിയിച്ചു.

 

Advertisment