രാഹുൽ ​ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി സ്വാഗതാർഹം: ബഹ്‌റൈൻ ഒഐസിസി

New Update
oicc

മനാമ : രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി സൂറത്ത് കോടതി നടത്തിയ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ ബഹ്‌റൈൻ ഒഐസിസി സ്വാഗതം ചെയ്തു. ഒഐസിസി ഓഫീസിൽ മധുരം വിതരണം ചെയ്തു പ്രവർത്തകർ സന്തോഷം പങ്കിട്ടു. വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത ഭരണധികാരികൾ രാജ്യത്തിന്‌ അപമാനമാണ്. 

Advertisment

ജവഹർലാൽ നെഹ്‌റു മുതൽ നിരവധി ലോക നേതാക്കൾ വിമർശനങ്ങളെ സ്വാഗതം ചെയ്തു ഭരണം നടത്തിയ നേതാക്കൾ ആയിരുന്നു. ഏകാധിപതികൾ എക്കാലവും വിമർശനങ്ങളെ ഭയക്കുന്നതായും നമുക്ക് കാണുവാൻ സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ സ്വകാര്യവ്യക്തികൾക്ക് എഴുതികൊടുക്കുന്നത് ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമായി കാണുന്നത് വളരെ ലജ്ജാവഹമാണെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, വിഷ്‌ണു വി, നസിം തൊടിയൂർ,സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു.
ഒഐസിസി നേതാക്കളായ ഫിറോസ് അറഫ, ഷമീം കെ സി,ഗിരീഷ് കാളിയത്ത്, രഞ്ജിത് പൊന്നാനി, ജെനു കല്ലുംപുറം, അലക്സ്‌ മഠത്തിൽ, ജോയ് ചുനക്കര, ബൈജു ചെന്നിത്തല, രജിത് മൊട്ടപ്പാറ, ശ്രീജിത്ത്‌ പനായി, ജോജി ജോസഫ് കൊട്ടിയം, നിജിൽ രമേശ്‌, ഡാനിയേൽ മാത്യു തണ്ണി തോട് എന്നിവർ നേതൃത്വം നൽകി.

Advertisment