ഹുസൈൻ വെള്ളമുണ്ട മടങ്ങുന്നു; കേളിയുടെ യാത്രയയപ്പ്

New Update
22

റിയാദ് : ഇരുപത്‌ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി അസീസിയ ഏരിയ, അസീസിയ യൂണിറ്റ് അംഗം ഹുസൈൻ വെള്ളമുണ്ടയ്ക്ക്  അസീസിയ യൂണിറ്റ് യാത്രയയപ്പു നൽകി. 

Advertisment

റിയാദിലെ അസീസിയ മാർക്കറ്റിലെ ബിൻ കമ്മീസ് എന്ന സ്ഥാപനത്തിലും, ഫൗദീജ് എന്ന കമ്പനിയിലുമായി ഇരുപത് വർഷക്കാലം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. 

രണ്ടായിരത്തി എട്ടിൽ കേളിയിൽ അംഗമായ ഹുസൈൻ വെള്ളമുണ്ട  അസീസിയ യൂണിറ്റിന്റെ സജീവ പ്രവർത്തകനായിരുന്നു. മലപ്പുറം ജില്ല നിലമ്പൂർ സ്വദേശിയാണ്. 

അസീസിയ യൂണിറ്റ് പ്രസിഡന്റ്‌ അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സുധീർ പോരേടം സ്വാഗതം പറഞ്ഞു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ,  ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ്‌ ഷാജി റസാഖ്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ്  സെക്രട്ടറി സുഭാഷ്, ഏരിയ   വൈസ് പ്രസിഡന്റുമാരായ അലി പട്ടാമ്പി, സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സജ്ജാദ്, ശംസുദ്ധീൻ, അസീസിയ യൂണിറ്റ് അംഗങ്ങളായ ഇസ്മായിൽ, റാഷിദ്‌ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. 

സുധീർ പോരേടം അസീസിയ യൂണിറ്റിന്റെ  ഉപഹാരം ഹുസൈൻ വെള്ളമുണ്ടയ്ക്ക് നൽകി. യാത്രയയപ്പ് ചടങ്ങിന് ഹുസൈൻ വെള്ളമുണ്ട നന്ദി അറിയിച്ചു സംസാരിച്ചു.

Advertisment