ന്യൂഡൽഹി അന്താരാഷ്​ട്ര പുസ്തകമേള:  അതിഥി രാഷ്ട്രമായി സൗദി അറേബ്യ

New Update
1

ജിദ്ദ​:   ഫെബ്രുവരി 10 മുതൽ 18 വരെ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അരങ്ങേറുന്ന ​ ന്യൂഡൽഹി അന്താരാഷ്​ട്ര പുസ്തകമേളയിൽ സൗദി അറേബ്യ അതിഥി രാഷ്ട്രം എന്ന പദവി അലങ്കരിക്കും.   രാജ്യാന്തര പ്രശസ്തിയിൽ അര നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ ഈ ഏറ്റവും വലിയ സാംസ്കാരിക - വൈജ്ഞാനിക സംഭവമായ ന്യൂഡൽഹി അന്താരാഷ്​ട്ര പുസ്തകമേളയിൽ  സൗദി അറേബ്യയ്ക്ക്  ലഭിക്കുന്ന ആദരവ് ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സർവ്വസ്പർശിയായ  സഹൃദത്തിന്റെ ഉത്തമ നിദർശനമായി.

Advertisment

സൗദി സാഹിത്യം, പ്രസിദ്ധീകരണ - വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളിലെയും സാംസ്കാരിക തനിമകളെ വിളക്കിയെടുക്കുന്ന തരം വ്യത്യസ്ത പരിപാടികൾ അരങ്ങിലെത്തും.   രാജ്യത്തിന്റെ സംസ്​കാരം, കലകൾ,  പൈതൃകം, പുരാവസ്​തുക്കൾ  എന്നിവ ഇന്ത്യൻ  സമൂഹത്തിന് പരിചയപ്പെടുത്തുന്ന  പരിപാടികൾക്ക്  സൗദി അധികൃതർ  പ്രാമുഖ്യം നൽകും.   ഇതിനായി സൗദി ഹെറിറ്റേജ് അതോറിറ്റി, മ്യൂസിക് അതോറിറ്റി, ഫിലിം അതോറിറ്റി, പാചക കല അതോറിറ്റി, ഫാഷൻ അതോറിറ്റി, കിങ്​ അബ്​ദുൽ അസീസ്​ ഹൗസ്​ എന്നിവയുടെ പങ്കാളത്തത്തിൽ ഇമ്പമാർന്ന പരിപാടികൾ പുസ്തകമേളയിൽ  ഇതൾ വിരിയും.

സാംസ്​കാരിക - കലാസാഹിത്യ, വൈജ്ഞാനിക മേഖലകളിലെ വിവിധ കോണുകളിലൂടെയുള്ള ചർച്ചകൾ, സെമിനാറുകൾ, ഡയലോഗുകൾ എന്നീ സെഷനുകൾ  എഴുത്തുകാർ, ചിന്തകർ, ഗവേഷകർ എന്നിവർ സർഗാത്മകവും സമ്പന്നവുമാക്കുമെന്നാണ് പ്രതീക്ഷ.

Advertisment