ദുബായ് വട്ടംകുളം പഞ്ചായത്ത് ഫുട്ബോൾ ഫെസ്റ്റ്: "സീസൺ വൺ" ടീം തൈക്കാട് ജേതാക്കളായി

New Update
V

ദുബായ്: ഫുട്ബോൾ പ്രേമികളാൽ തിങ്ങി നിറഞ്ഞ മൈതാനം ആവേശക്കടലാക്കി ദുബായ് വട്ടംകുളം പഞ്ചായത്ത് ഫുട്ബാൾ ഫെസ്റ്റ് സീസൺ വണ്ണിന്റെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് വട്ടംകുളം നിർവഹിച്ചു

Advertisment

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജാഫർ ശുകപുരം സ്വാഗതവും കൺവീനർ ഫക്രുദീൻ നെല്ലിശ്ശേരി ആശംസയും അറിയിച്ചു. മുഖ്യാതിഥികളായി മുജീബ് വട്ടംകുളം നൗഷാദ് അബുദാബി തൽഹദ് ഫോറം ഗ്രൂപ്പ് നാസർ അഡ്രസ് എടപ്പാൾ ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഗഫൂർ ബഷീർ കെ ടി എസ് എന്നിവർ പങ്കെടുത്തു.

ഇഖ്ബാൽ വട്ടംകുളം അസീസ് നടുവട്ടം അഷ്റഫ് കുറ്റിപ്പാല നൗഫൽഖാൻ ശുകപുരം. ഷബീർ ഓൾഡ് ബ്ലോക്ക് കാജ സെക്കീർ ഷാജി അബുദാബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടീം തൈക്കാട് ജേതാക്കളായി റെണ്ണറപ്പായി ടീം മോണിംഗ് ബോയ്സ്.

ജെ കെ ഗ്രൂപ്പ് എന്നീ ടീമുകൾ കരസ്ഥമാക്കി ടൂർണമെന്റ് ബെസ്റ്റ് പ്ലയെർ ആയി ഫഹീം മോർണിംഗ് ബോയ്സ് ബെസ്റ്റ് കീപ്പർ ആയി ഹാഷിം ടീം തൈക്കാടിനെയും തിരഞ്ഞെടുത്തു. പ്രോഗ്രാം ട്രഷർ മൻസൂർ വട്ടംകുളം നന്ദിയും അറിയിച്ചു.

Advertisment