/sathyam/media/media_files/lPkSdBYPRS155J90B6m7.jpeg)
എ ആർ നഗർ: ഖിദ്‌മത്തുൽ ഹുജ്ജാജ് ഫോറം എ ആർ നഗർ ബസാറിൽ നടത്തിയ ഹജ്ജ് പഠന ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് മുഹമ്മദ് ഖാസിം കോയ പൊന്നാനി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഹജ്ജ് വേളയിൽ അവശത അനുഭവിക്കുന്ന സഹഹാജിമാരെ സഹായിക്കാൻ കിട്ടുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും മഹാ പ്രതിഫലമാണ് അതുവഴി കൈവരികയെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
വിശുദ്ധ ഹജ്ജ് ആഗ്രഹിച്ച് പുണ്യമണ്ണിൽ എത്തിയ ശേഷം ശാരീരികവും മറ്റുമായ പ്രശ്നങ്ങൾ പലർക്കും ഉണ്ടായേക്കാം. അത്തരം കേസുകൾ ശ്രദ്ധയിൽ പെടുമ്പോൾ അവർക്ക് തുണയും തണലുമായി നിൽക്കുകയെന്നത് ഏറ്റവും അനുഗ്രഹീത പ്രതിഫലാർഹവും ആണെന്നും ഖാസിം കോയ ഉത്‌ബോധിപ്പിച്ചു.
2024 ൽ ഹജിന് പുറപ്പെടുന്നവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി. വനിതകൾക്ക് മാത്രമായുള്ള പഠന സെഷനുകളും ഉണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.
പി പി സക്കീർ ഹുസൈൻ ബാവ അധ്യക്ഷത വഹിച്ചു. കെ ടി അമാനുല്ല മാസ്റ്റർ, ഹബീബ ഫാളില എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പി പി എം മുസ്തഫ സംശയ നിവാരണം നടത്തി.
കെ.അബ്ദുൽ ലത്തീഫ് ബാവ, മുഹമ്മദ് ഷിബിലി, മുഹമ്മദ് അലി മാസ്റ്റർ പെരിന്തൽ മണ്ണ, എം.ഫൈസൽ മാസ്റ്റർ, ടി.അബ്ദുല്ല മാസ്റ്റർ, മുജീബ് റഹ്മാൻ പൂഞ്ചീരി, മുസ്തഫ ചാലിൽ, അസ്കർ മാസ്റ്റർ, അബ്ദുൽ കരീം താനൂർ, എം.ശംസുദ്ദീൻ, അബ്ദുൽ ഹമീദ് കുന്നുമ്മൽ, ലൈലാബി, വാഹിദ, റഹീന എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us