/sathyam/media/media_files/TYaKuzbC6kP6GQN7DHU9.jpeg)
ജിദ്ദ: തനിമ സാംസ്‌കാരികവേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇമാം ബുഖാരി മദ്‌റസ ജിദ്ദാ നോർത്ത്, സ്പോർട്സ് ഫെസ്റ്റ് '24 എന്നപേരിൽ കായിക മത്സരം സംഘടിപ്പിച്ചു. മദ്‌റസാ രക്ഷാധികാരി സി.എച്ച് ബഷീർ പരിപാടിയുടെ ഉദ്ഘാടനകർമം നിർവഹിച്ചു. വൈജ്ഞാനിക പക്വതയോടൊപ്പം, കായികക്ഷമതയിലൂടെ നാടിനും സമൂഹത്തിനും ഉപകരിക്കുന്ന അരോഗ ദൃഢഗാത്രരായ ഒരു വിദ്യാർഥി തലമുറയെ വാർത്തെടുക്കേണ്ടത് ഇന്നിൻറെ തേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൗസ് അടിസ്ഥാനത്തിൽ, വിദ്യാർത്ഥികളെ, കിഡ്‌സ്, സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ വിവിധ കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടിയിൽ ഓട്ടമത്സരം, വടംവലി മത്സരം, പൊട്ടറ്റോഗാതറിംഗ്, ലെമൺ സ്‌പൂൺ, പെനാൽറ്റി ഷൂട്ട് ഔട്ട്, മ്യൂസിക് ചെയർ തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ഫുടബോൾ മത്സരം കാണികളായി എത്തിയ മലയാളികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവവും ആസ്വാദനവും നൽകുന്നതായിരുന്നു.
/sathyam/media/media_files/Z2FjtWlVELqhmpjx644V.jpeg)
രണ്ട് സെഷനുകളിയായി നടന്ന പ്രോഗ്രാമിൽ, തനിമ നോർത്ത് സോൺ പ്രസിഡൻറ് റഷീദ് കടവത്തൂർ അധ്യക്ഷനായിരുന്നു. ഫാൽക്കൺ ഫ്രൈറ്റ് സി.ഇ.ഒ. അബ്ദുൽ മജീദ്, മദ്‌റസാ രക്ഷാധികാരി സി.എച്ച് ബഷീർ, അഖില സൗദി മദ്‌റസാ കോഡിനേറ്റർ കെ.കെ നിസാർ, പ്രോവിൻസ് കോഡിനേറ്റർ മുഹമ്മദലി പട്ടാമ്പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്‌തു. തനിമ വെസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഫസൽ കൊച്ചി, സോണൽ സമിതിയംഗങ്ങളായ അറഫാത്ത്, സനോജ് അലി എന്നിവരും സന്നിഹിതരായിരുന്നു.
മുനീർ ഇബ്‌റാഹിം, അജ്‌മൽ അബ്ദുൾഗഫൂർ, നൗഷാദ് കണ്ണൂർ, യൂസുഫലി കൂട്ടിൽ, യൂസുഫ് പരപ്പൻ, അഡ്വക്കേറ്റ് ഫിറോസ്, ലത്തീഫ് മാസ്റ്റർ, നാസർ കപ്രക്കാടൻ, മാജിദ് കൊടപ്പന, അഹമ്മദലി കാസിം, ഫാസിൽ, മിസ്അബ്, മുനീർ ഖൈരിയ, ഫഹദ്, നുജൈബ ഹസ്സൻ, ഫിദ ഇഖ്ബാൽ, ഷാമില ഷൗക്കത്ത് എന്നിവർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. ദയാൻ ശുഐബ്, ആയിഷ ബഷീർ എന്നിവർ ഖിറാഅത്ത് നടത്തി. മദ്‌റസാ പ്രിൻസിപ്പാൾ അബ്‌ദുസുബ്ഹാൻ നന്ദി പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us