വേൾഡ് മലയാളി കൗൺസിൽ ഗൾഫ് റീജിയൻ സ്പോർട്സ് മീറ്റ് 2024 പതാക കൈമാറി

New Update
bb

വേൾഡ് മലയാളി കൌൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൻ ഗൾഫിലുള്ള പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സ്പോർട്സ് മീറ്റ് 2024 ന്റെ പതാക മിഡിൽ ഈസ്റ്റ്‌ ഭാരവാഹികൾ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് കൈമാറി.

Advertisment

മിഡിൽ ഈസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പോർട്സ് മീറ്റ് ജനുവരി 28 ഞായറാഴ്ച രാവിലെ 8മണി മുതൽ രാത്രി 9 മണി വരെ ദുബായ് ദനൂബ് സ്പോർട്സ് വേൾഡ് അറീനയിൽ വെച്ചാണ് നടത്തപ്പെടുന്നത്.

സൗദി അറേബ്യ യിലെ വിവിധ പ്രൊവിൻസ് ഭാരവാഹികളായ മൊയ്തീൻ കോയ, ഷമീം എന്നിവരാണ് വേൾഡ് മലയാളി കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് പതാക കൈമാറിയത്.

അദ്ലിയ ഔറ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ചു പ്രസിഡണ്ട് ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

മറ്റു ഭാരവാഹികളായ ലീബ രാജേഷ്, സന്ധ്യ രാജേഷ്, ലിബി ജെയ്സൺ, റിഷാദ്, ജെയ്സൺ, സുനി ഫിലിപ്പ് വേൾഡ് മലയാളി കൌൺസിൽ ലേഡീസ് ഫോറം പ്രസിഡണ്ട് സോണിയ വിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisment