New Update
/sathyam/media/media_files/OzBAQ172gNry9R75r30a.jpeg)
ജിദ്ദ: മക്കയ്ക്ക് സമീപം ഉണ്ടായ റോഡപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. പരപ്പനങ്ങാടി, ഒട്ടുമ്മൽ സ്വദേശിയും ചെറിയബാവ - മൈമൂനത്ത് ദമ്പതികളുടെ മകനുമായ കുപ്പാച്ചെന്റെ വീട്ടിൽ സ്വഫ്‌വാൻ (34) ആണ് മരിച്ചത്.
Advertisment
സംഭവത്തിൽ സ്വഫ്‌വാന്റെ സുഹൃത്ത് ഭാര്യ: ഹന്നത്ത് .മക്കയിലെ സാഇദിൽ ശനിയാഴ്ച രാത്രി യായിരുന്നു സംഭവം.വാനും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്വഫ്‌വാൻ തൽക്ഷണം മരണപ്പെടുകയായിരുന്നു. മക്കയിൽ നാദിഖ് കമ്പനിയിൽ ഡ്രൈവറായിരുന്നു സ്വഫ്‌വാൻ. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
മൃതദേഹം മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിലാണുള്ളത്. നടപടികൾക്ക് ശേഷം മക്കയിൽ തന്നെ ഖബറടക്കാനാണ് ഉദ്യേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us