3 ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു;  പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച് ഇറാൻ

New Update
66

ജിദ്ദ:   സ്വന്തമായി വികസിപ്പിച്ച  സംവിധാനങ്ങളിലൂടെ  തൊട്ടടുത്തായി മൂന്ന് ഉപഗ്രങ്ങളെ വിജയകരമായി ഭ്രമണ പാതത്തിലെത്തിച്ച ഇറാൻ അമേരിക്കയെയും പാശ്ചാത്യൻ രാജ്യങ്ങളെയും ഞെട്ടിച്ചു.    ഞായറാഴ്ച സെംനാൻ പ്രവിശ്യയിലെ ഇമാം ഖുമൈനി ബഹിരാകാശ വിക്ഷേപണ ടെർമിനലിൽ നിന്ന്  മഹ്ദ, കീഹാൻ 2,  ഹാതിഫ്  1  ഉപഗ്രഹങ്ങൾ വിജയകരമായി  വിക്ഷേപിച്ചത്  ഇറാനിയൻ പ്രതിരോധ മന്ത്രാലയം തദ്ദേശീയമായി  നിർമിച്ച  സിമോർഗ് (ഫീനിക്സ്) സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വഴിയായിരുന്നു.

Advertisment

ഇത്തരമൊരു ശാസ്ത്രീയ നേട്ടം  ഇറാൻ കൈവരിക്കുന്നത് ഇതാദ്യമായാണ്.  അണ്വായുധം, സൈനിക വികസനം, ശാസ്ത്രീയ നേട്ടങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന വിധം  വിവിധ കാരണങ്ങളാലുള്ള  അമേരിക്കൻ - പാശ്ചാത്യ വിലക്കുകളും ഉപരോധങ്ങളും നിലനിൽക്കെയാണ് അതിശയം വിതറിയ ഇറാന്റെ നേട്ടം.   ഉപരോധങ്ങൾ നിലനിൽക്കെ തന്നെ സിവിലിയൻ - സൈനിക  ബഹിരാകാശ പദ്ധതിയിൽ  വമ്പിച്ച മുന്നേറ്റം സമീപ വർഷങ്ങളിൽ നടത്തിയ  ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ   പുതിയ  നേട്ടത്തോടെ ഉപഗ്രഹങ്ങൾ വികസിപ്പിക്കാനും വിക്ഷേപിക്കാനും കഴിവുള്ള ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നായി മാറി.

6

ഇറാനിയൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും കൂട്ടിച്ചേർക്കുകയും പരീക്ഷിക്കുകയും ചെയ്ത 32 കിലോഗ്രാം ഭാരം മാത്രമുള്ള  ഒരു ഗവേഷണ ഉപഗ്രഹമായ  മഹ്ദ  നൂതന ഉപഗ്രഹ ഉപസിസ്റ്റങ്ങൾ പരീക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ്.  ഇതിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി ഇറാൻ  ടെലികോം മന്ത്രി ഇസ സരെപ്പുർ  ഉച്ചയോടെ അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇറാൻ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ് ആണ് കീഹാൻ 2, ഹാതിഫ്  1 എന്നീ നാനോ ഉപഗ്രഹങ്ങളും വിക്ഷേപണത്തിനായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്.   രണ്ടും 10 കിലോഗ്രാമിൽ താഴെ ഭാരമുള്ള ക്യൂബിക് നാനോ ഉപഗ്രഹങ്ങളാണ്.   ഭൂമിയെ സുസ്ഥിരമായും കൃത്യമായും ലക്ഷ്യമിടാനുള്ള സ്റ്റാറ്റസ് നിർണ്ണയവും നിയന്ത്രണ ഉപസിസ്റ്റങ്ങളും  കീഹാൻ 2  ഉപഗ്രഹത്തിൽ   ഉണ്ട്.

Advertisment