"റംസാനിനെ വരവേല്‍ക്കാന്‍ തയ്യാറാവുക":  പി .എം എസ് എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട്

New Update
1

ജിദ്ദ.   റജബും ശഅ്ബാന്‍ എന്നീ മാസങ്ങള്‍ റമളാനിനെ വരവേല്‍ക്കുവാന്‍  വിശ്വാസികളെ മാനസികമായി പാകപ്പെടുത്തേണ്ട മാസങ്ങളാണെന്നും, ആരാധാനകളിലും, സല്‍ക്കര്‍മ്മങ്ങളിലും,  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സഹജീവി സഹകരണത്തിനും കൂടൂതല്‍ ഊന്നല്‍ നല്‍കി സ്വന്തം ആത്മാവിനെ കൂടുതല്‍ സംസ്കരിച്ച് വിശുദ്ധ മാസത്തെ പുല്‍കുവാന്‍ നാം തയ്യാറാകണമെന്നും  അജ്‌വ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട്,    അജ്‌വ ജിദ്ദ ഘടകം പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍, 

Advertisment

സംസ്കരണം-ജീവകാരുണ്യം-മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യത്തിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍-അല്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) എന്ന കൂട്ടായ്മക്ക് യാതൊരുവിധ രാഷ്ട്രീയ ചിന്തകളും വിഭാഗീയ ചിന്തകളും ഇല്ലെന്നും, ഇത് ഏതെങ്കിലും രാഷ്ട്രീയ മത സംഘടനകളുടെ പോഷക ഘടകമല്ലെന്നും തങ്ങള്‍ സന്ദര്‍‍ഭോചിതമായി സൂചിപ്പിച്ചു. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ജിദ്ദക്ക് പുറമെ ദമാം, മക്ക, അബൂദാബി, സലാല, മസ്കകറ്റ്, സീബ് തുടങ്ങിയ സ്ഥലങ്ങളിലും ഇതിന്‍റെ പ്രവാസി ഘടങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് കാശിഫി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ഉല്‍ഘാടനം ചെയ്തു.

2


ഒമ്പത് വര്‍ഷം പൂര്‍ത്തിയായ ജിദ്ദ ഘടകത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബക്കര്‍ സിദ്ധീഖ് നാട്ടുകല്ലും, പ്രവര്‍ത്തന ഫണ്ട് വരവ് ചിലവ് കണക്ക്  നൗഷാദ് ഓച്ചിറയും, ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് വരവ് ചിലവ് കണക്ക്  മസ്ഊദ് മൗലവിയും അവതരിപ്പിച്ചു. മക്ക ഘടകം ഭാരവാഹികളായ മുഹമ്മദ് കോട്ടക്കല്‍, ഹുസൈന്‍ കല്ലറ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.  

ജിദ്ദ ഘടകത്തിന്‍റെ പത്താം വാര്‍ഷികം വിപുലമായി സംഘടിപ്പിക്കുവാനും യോഗം തീരുാനിച്ചു.അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, സക്കീര്‍ ബാഖവി  നന്ദിയും പറഞ്ഞു.

Advertisment