/sathyam/media/media_files/p5FcvomX7vTfLdQAVk8h.jpeg)
ജിദ്ദ: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മലയാളികളായ രണ്ട് വനിതാ തീർത്ഥാടകർ തിരിച്ചെത്തും മുമ്പേ ഇഹലോകവാസം വെടിഞ്ഞു. അതിലൊരാൾ മദീനയിൽ വെച്ചും മറ്റൊരാൾ മടക്ക യാത്രാ വേളയിൽ വിമാനത്തിൽ വെച്ചുമാണ് മരണപ്പെട്ടത്.
പത്തനംതിട്ട, ചാത്തന്‍തറ, പാറേല്‍ വീട്ടില്‍ ഫാത്തിമ (77) ആണ് ഉംറയും മദീനാ സന്ദർശനവും നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങവേ വിമാനത്തിൽ വെച്ച് മരണപ്പെട്ടത്.
ഭർത്താവ്: അബ്ദുല്‍ കരീം. മക്കള്‍: സിയാദ്, ഷീജ.
ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കു സൗദിയ എയർ ലൈൻസിൽ മടങ്ങുകയായിരുന്ന ഇവർക്ക് വിമാനത്തിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അന്ത്യം.
അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ജനുവരി 21ന് മുവാറ്റുപുഴയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ആണ് പുണ്യനാട്ടിൽ ഇവർ എത്തിയത്. കൂടെ ബന്ധുക്കൾ ഉണ്ടായിരുന്നില്ല.
പാലക്കാട്. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ (75) ആണ് മദീനയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. ഇവരുടെ മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീനയിലെ താമസസ്ഥലത്ത് തളർന്ന് വീഴുകയും മരിക്കുകയുമായിരുന്നു.
മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം. മരണാന്തര നടപടിക്രമങ്ങൾക്ക് മദീനയിൽ മലയാളി സാമൂഹ്യ നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us