New Update
/sathyam/media/media_files/2025/12/25/jidah-2025-12-25-15-53-13.jpg)
ജിദ്ദ: പ്രവാസ ദേശത്തെ ഹൃദയാഘാത മരണങ്ങൾ ഞെട്ടിപ്പിച്ച് തുടരുന്നു.
ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു.
Advertisment
മലപ്പുറം, മങ്കട, കുറുവ, പാങ്ങ്, ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo (55) ആണ് മരിച്ചത്.
ജിദ്ദയിലെ ജിദ്ഹാനി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
വിസിറ്റിങ് വിസയിൽ ഭാര്യ ജിദ്ദയിലുണ്ട്. മുപ്പത് വർഷമായി ജിദ്ദയിൽ പ്രവാസിയായ റഹീം നഗരത്തിലെ സഫ ഏരിയയിൽ നഹ്ദി ഫാർമസി ജീവനക്കാരനാണ്.
ഭാര്യ: സുലൈഖ. മക്കൾ: മുഷ്‌താഖുദ്ധിൻ, മുഹ്‌സിന. മരുമക്കൾ: നൗഷാദ്, ഫിദ. സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ഇക്കാര്യത്തിൽ രംഗത്തുള്ള കെ എം സി സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us