/sathyam/media/media_files/2026/03/02/bfe84234-b033-4b26-aa10-ad4f7365d2c5-2026-03-02-14-38-00.jpg)
ദമ്മാം: രാജ്യത്തിന്റെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിദ്യഭ്യാസമുള്ള യുവാക്കള്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷന്‍ അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുള്ളവര്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ പക്ഷപാതപരമായ തീരുമാനങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി.
ഫോക്കസ് ദമ്മാം ഡിവിഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 'ഇന്ത്യന്‍ മുസ്ലിംകള്‍: പ്രതീക്ഷകള്‍, വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഫൈസല്‍ ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ദീപക്കിനെപ്പോലുള്ള ബോധമുള്ള യുവാക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഫോക്കസ് ഇന്റര്‍നാഷണലില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ദമ്മാം ഡിവിഷന്‍ അംഗങ്ങളായ നസീമുസ്സബാഹ്, നസീം അബ്ദുറഹിമാന്‍, മുജീബ് റഹ്‌മാന്‍, തൗഫീഖ്, അഷറഫ് കക്കോവ്, അബ്ദുല്‍ സലാം എന്നിവര്‍ക്ക് ചടങ്ങില്‍ ആദരവ് നല്‍കി.
ഡിവിഷണല്‍ ഡയറക്ടര്‍ മുഹമ്മദ് റബീ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ അന്‍ഷാദ് കാവില്‍, അഡ്മിന്‍ മാനേജര്‍ അശ്വന്ത്, ഐ.ഐ.സി ദമ്മാം പ്രതിനിധി സമീര്‍ പി.എച്ച് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us