Advertisment

കേരള പ്രവാസി കോൺഗ്രസ്‌ എമ്മിന്‍റെ നേതൃത്വത്തിൽ അയർലണ്ടിൽ തോമസ് ചാഴികാടനു വേണ്ടി പ്രചാരണം

New Update
kerala pravasi congress m ireland

ഡബ്ലിൻ: കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴികാടനും മറ്റ് ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും വേണ്ടിയുള്ള പ്രചാരണം ലക്ഷ്യമാക്കി മാർച്ച്‌ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഡബ്ലിൻ, താലായിൽ അലക്സ് വട്ടുകളത്തിലിന്റെ വസതിയിൽ സമ്മേളനം നടക്കും.

Advertisment

പ്രസിഡണ്ട്‌ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷയിൽ, കേരള കോൺഗ്രസ്‌ എം സംസ്ഥാന  ജനറൽ സെക്രട്ടറിയും, ഐറ്റി വിംഗ് ഡയരക്ടറുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യും. ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണഗാനത്തിന്റെ പ്രകാശനവും നിർവ്വഹിക്കും. യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി  ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : ഷാജി ആര്യമണ്ണിൽ - 087 340 4769, സാജുമോൻ  വട്ടുകളത്തിൽ - 087 763 3435, പ്രിൻസ്‌ വിലങ്ങുപാറ - 089 407 4925, റ്റോം വാണിയപ്പുരക്കൽ - 089 425 9038, ജോർജ് കൊല്ലംപറമ്പിൽ - 087 685 9279.

റിപ്പോര്‍ട്ട്: സിറിൽ തെങ്ങുംപള്ളിൽ

Advertisment