ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 15, 16, 17 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎന്‍, ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎന്‍ എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.
ലൊക്കേഷന്‍: Limerick Race Course,Green mount park Patrickswell, V94K858. കൂടുതൽ വിവരങ്ങൾക്ക്: ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നാരകത്തറ : 0877553271, ജോഷൻ കെ.ആന്റണി: 0899753535.
റിപ്പോര്‍ട്ട്: ബിനു ജോസഫ് (പി.ആർ.ഓ)