Advertisment

കോര്‍ക്കില്‍ ഓറഞ്ച് അലേര്‍ട്ട് , 12 കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്

കൗണ്ടി കോര്‍ക്കില്‍ ഇന്നും നാളെയും സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ്

author-image
ആതിര പി
Updated On
New Update
orange alert

കോര്‍ക്ക് : കൗണ്ടി കോര്‍ക്കില്‍ ഇന്നും നാളെയും സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം 6 മണിക്ക് നിലവില്‍ വരുന്ന ഓറഞ്ച് വാണിംഗ് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അവസാനിക്കും.

മറ്റ് 12 കൗണ്ടികള്‍ക്ക് പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മണ്‍സ്റ്ററിലെ എല്ലാ കൗണ്ടികള്‍ക്കും കാര്‍ലോ, ഡബ്ലിന്‍, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ഓഫലി, വിക്ലോ എന്നിവയ്ക്കും അലേര്‍ട്ട് ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അവസാനിക്കും.മേഖലയിലുടനീളം കനത്ത തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.

.തെക്കന്‍ തീരത്ത് ഉച്ചയ്ക്ക് ശേഷം മഴ എത്തുകയും വടക്കോട്ട് വ്യാപിക്കുകയും ചെയ്യുമെങ്കിലും, നാളെ മിക്കവാറും വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

orange alert
Advertisment