ജോർജിയയിൽ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

New Update
F

അറ്റ്ലാന്റ: അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പ്പിൽ പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫിസർ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

Advertisment

ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെ ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോൺ മൗണ്ടൻ ഭാഗത്തുള്ള ഹോളിഡേ ഇൻ എക്സ‌്പ്രസ് ഹോട്ടലിലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പ് പരാതി അനേഷിക്കാനായാണ് ഓഫിസർമാർ ഹോട്ടലിലെത്തിയത്.

35-കാരനായ കെവിൻ ആൻഡ്രൂസ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥ‌രെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് ചീഫ് അറിയിച്ചു.

Advertisment