Advertisment

വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം പ്രൌഡഗംഭീരമായി

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update
World Malayali Counci

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച്‌ 2 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ  ഹാളിൽ  പ്രദീപ്‌ ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ( ജർമനി )നിർവ്വഹിച്ചു.

Advertisment

ആഗോള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വേൾഡ് മലയാളി കൗൺസിലിൽ അംഗത്വമെടുക്കുന്നത് ഏതൊരു മലയാളിക്കും അഭിമാനമാണെന്നും  വിവിധ  യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ പ്രോവിൻസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ( ജർമ്മനി) മുഖ്യപ്രഭാഷണം നടത്തി .ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

World Malayali Counc12i

ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട്‌ ജോസ് കുമ്പിളുവേലിൽ, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ്(അയർലണ്ട് ),ഗ്ലോബൽ ആർട്സ്  ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ്‌ ബിജു വൈക്കം(അയർലണ്ട് )അയർലണ്ട് പ്രൊവിൻസ് ഫൗണ്ടർ സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട്,അയർലണ്ട് പ്രൊവിൻസ് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, ചെയർമാൻ ദീപു ശ്രീധർ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് കളത്തിപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

World Malayali Council125

അനിൽ പോൾ കൊടോപ്പറമ്പിൽ, ജോബി, സണ്ണി കട്ടപ്പന,സനു പടയാട്ടിൽ, സൈമൺ,സോജു ഈപ്പൻ വർഗീസ്, അഖിൽ, ജീമോൻ തുടങ്ങിയവർ നേതൃത്വം നൽകി.വേൾഡ് മലയാളി കൗൺസിൽ അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
 
പ്രദീപ്‌ ജോസഫ് :
ഫോൺ :0044 7778 206916.

Advertisment