/sathyam/media/media_files/2026/02/11/whatsapp-image-2026-02-11-22-11-47.jpeg)
ജിദ്ദ: ഉംറ നിർവഹിക്കാനും ഹൃസ്വ സന്ദർശനത്തിനുമായി സൗദിയിൽ എത്തിയ മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനും പ്രമുഖ സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തകനുമായ എം. മൊയ്തു മാസ്റ്റർക്കു ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി ഊഷ്മളമായ സ്വീകരണം നൽകി.
ഷറഫിയയിലെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ ഐ സി സി മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് ഇ പി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ സ്നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും ഇ.പി. മുഹമ്മദാലിയും ചേർന്ന് എം. മൊയ്തു മാസ്റ്റർക്കു കൈമാറി.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തിയും അനിവാര്യതയും വിശദീകരിച്ച എം. മൊയ്തു മാസ്റ്റർ, പാർട്ടിയുടെ മൂല്യങ്ങളും ആശയങ്ങളും ജനാധിപത്യ വിശ്വാസങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ അത്യാവശ്യകത തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
പ്രവാസ ലോകത്തുനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തിപകരുന്ന പ്രവർത്തനങ്ങളുമായി നിരന്തരമായി മുന്നേറുന്ന ഒ ഐ സി സി പ്രവർത്തകരുടെ പ്രതിബദ്ധതയും സംഘടനാ മികവും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ഭാവി സംരക്ഷിക്കുന്നതിൽ പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ ഐ സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപൊയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് പോരുർ, ഫൈസൽ മക്കരപ്പറമ്പ, എം ടി ഗഫൂർ, വി പി ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും സി പി സൈദലവി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us