Advertisment

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഫ്ലോറൻസ് യൂണിറ്റിന്റെ 2024 - 2025 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
wmf executive committee

ഫ്ലോറന്‍സ്: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഫ്ലോറൻസ് യൂണിറ്റിന്റെ 2024 - 2025 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസി‍ഡന്‍റായി കാതറിന്‍ വര്‍ഗീസ് മാടശ്ശേരി, സെക്രട്ടറി കാച്ചപ്പിള്ളി ഔസോ തോമസ്, ട്രഷറര്‍ ലിയ മണക്കാളന്‍ പൗലോസ് എന്നിവരെയും വൈസ് പ്രസി‍ഡന്‍റായി ഫ്രാന്‍സിസ് അച്ചാണ്ടി പോള്‍, ജോയിന്‍റ് സെക്രട്ടറി ടെസ്സി ടെറന്‍സ്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ജെസ്സി മേരി സോളി ജോണ്‍, ഹെല്‍വിന്‍ ജോയ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment

രക്ഷാധികാരിയായി ഫാ. താജ് തൈക്കളമുറി എസ്‌എസ്‌സിയെയും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മിനി പുളിക്കല്‍, നിഖില്‍ ജോസ് കിടങ്ങത്താഴെ, ജിത്ത് വര്‍ഗീസ് എന്നിവരെയം തെരഞ്ഞെടുത്തു.

Advertisment