Advertisment

വേൾഡ് മലയാളി ഫെഡറേഷൻ പിസാ യൂണിറ്റിന്‍റെ 2024 - 25ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
wmf pisa italy

ഇറ്റലി: ആറ് റീജീയനുകളിലായി 164 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഇറ്റലിയിലെ പിസാ യൂണിറ്റിന്റെ 2024- 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മേരി റീത്ത ചെമ്പകശ്ശേരി (പ്രസിഡന്‍റ്), ജയ്മോള്‍ മാത്യു (സെക്രട്ടറി), കുഞ്ഞഹമ്മദ് പുലിപ്പാറ, തവനൂര്‍ (ട്രഷറര്‍), ഫാ. സജി സെബാസ്റ്റ്യന്‍ (രക്ഷാധികാരി), മൊയ്തീന്‍കുട്ടി കൂത്തുമാടന്‍ (വൈസ് പ്രസിഡന്‍റ്), മുഹമ്മദ് ഷെറീഫ് ആനപ്പടിക്കല്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ബിജു തച്ചേരില്‍ സാമുവല്‍, ജെന്‍റില്‍ ആന്‍റണി ചക്കാലക്കല്‍ എന്നിവരെയും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി ജോമോന്‍ തോമസ്, ജെമില്‍ ജെയിംസ്, ലാലി ജോയി എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: നിഖിൽ കിടങ്ങതാഴെ ഫ്ലോറെൻസ്

Advertisment