Advertisment

വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി 'വീഡിയോ കോൺടെസ്റ്റ്' സംഘടിപ്പിക്കുന്നു; തൊഴിലാളി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ആയാണ് മത്സരം; വീഡിയോകൾ വാട്സാപ്പ്, മെയിൽ മുഖേന അയക്കാം

New Update
wmf contest1.jpg

ഇറ്റലി: നിങ്ങളിൽ ഒരു വീഡിയോ കണ്ടന്റ് ക്രീയേറ്റർ ഒളിഞ്ഞിരിപ്പുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കിൽ, ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന വീഡിയോ കോൺടെസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. മത്സരത്തിൽ വിജയികളകുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

Advertisment

വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി (WMF) യുടെ ആഭിമുഖ്യത്തിലാണ് തൊഴിലാളി ദിനത്തോടനുബന്ധിച്ചു  ഓൺലൈൻ ആയി 'വീഡിയോ കോൺടെസ്റ്റ്' സംഘടിപ്പിക്കുന്നത്. തികച്ചും നൂതനമായ ഈ ആശയത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ +39 3292970688 എന്ന വാട്സാപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ wmfnationalcommittee@gmail.കോം എന്ന 

മെയിൽ ഐഡിയിലേക്കോ അയക്കാവന്നതാണ്. 

പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും സംഘടകർ വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോയ്ക്ക് വേണ്ട ആകെ സമയം 4 മിനിറ്റ് ആയിരിക്കും. 4 മിനിറ്റ് ദൈർഖ്യമുള്ള വിഡിയോയിൽ ആദ്യത്തെ ഒരു മിനിറ്റ് വീഡിയോ ചെയ്യുന്ന ആളെക്കുറിച്ചുള്ള ആമുഖവും ശേഷിക്കുന്ന 3 മിനിറ്റ് വിഷയത്തെ ആസ്പദമാക്കിയുള്ള വിഡിയോയും ആയിരിക്കണം. വീഡിയോ അയക്കുന്ന വ്യക്തി പേര് മൊബൈൽ നമ്പർ, സ്ഥലം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 

വിജയികൾക്കുള്ള സമ്മാനങ്ങൾ: 

1st Prize :  €150

2nd Prize:  €100                                    3rd Prize :  €50

മത്സര നിബന്ധനകൾ:

നിങ്ങൾ അവതരിപ്പിക്കേണ്ട വിഷയം:

നിങ്ങൾ ചെയ്യുന്ന തൊഴിലിനെ കുറിച്ചും വിശദീകരിക്കാം, അതോടൊപ്പം അതിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിഷയം ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്താം, ഒപ്പം പൊതു സമൂഹത്തിനു ഉപകാരപ്പെടുന്ന (മോട്ടിവേഷൻ ലഭിക്കുന്ന) തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും അവതരിപ്പിക്കാം.

1) WMF ഇറ്റലി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ജൂറിയാണ് മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്.

2) തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദർശനം തുടങ്ങി, മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയിൽ വരുന്നതാണ്.

3) WMF ഇറ്റലി നാഷണൽ കമ്മിറ്റിക്ക് മത്സരത്തിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട് ഏത് തീരുമാനത്തിലും മാറ്റങ്ങൾ  വരുത്താൻ അധികാരം ഉണ്ടായിരിക്കും.

4) മത്സരത്തിലേക്ക് ഒരിക്കൽ അയയ്ക്കുന്ന വീഡിയോ പിന്നീട് പിൻവലിക്കാൻ കഴിയുന്നതല്ല.

5) മത്സരാർഥിയുടെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പർ, അല്ലെങ്കിൽ ഇമെയിൽ വിലാസം, എൻട്രിയോടൊപ്പം  നൽകിയിരിക്കണം.

6) നിന്ദ്യമായ ഭാഷയോ, രാഷ്ട്രീയ പദപ്രയോഗങ്ങളോ അടങ്ങിയ എൻട്രികൾ സ്വീകരിക്കില്ല.

7) നിലവാരക്കുറവോ, എൻട്രികൾ മതിയായ രൂപത്തിൽ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക് ബോധ്യപ്പെടുന്ന കാരണങ്ങളുടെ മേൽ ഏത് സമ്മാനവും ഒഴിവാക്കാൻ ജൂറിക്ക് അവകാശം ഉണ്ടായിരിക്കും.

8) മുകളിൽ നല്കിയിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വീഡിയോ തീം ഉണ്ടെങ്കിൽ  മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.

9) വീഡിയോകൾ സാങ്കല്പികമോ യഥാർത്ഥ സംഭവങ്ങളോ ആകാവുന്നതാണ്.

10) 1 മിനിറ്റ് മുതൽ പരമാവധി 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

11) വീഡിയോകൾ 2024 ഏപ്രിൽ 15 നും - മെയ് 2 നും മുമ്പായി WMF ഇറ്റലി നാഷണൽ കമ്മിറ്റിക്ക് അയച്ചു നൽകേണ്ടതാണ് അതിനുശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല.

12) വീഡിയോ ക്വാളിറ്റിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുക.

Advertisment